web analytics

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയത് ഹൈലൈറ്റ് മാളിൽ നിന്ന്

കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ ബന്ധുക്കളായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ ഇന്ന് കണ്ടെത്തിയ്. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകുന്നേരമാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5 ഉം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ന് കണ്ടെത്തിയത്.

കോഴിക്കോട് പൊറ്റമ്മലിൽ കുട്ടികൾ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളിൽ നിന്നും ഇവരെ കണ്ടെത്തിയത്. ഇന്നലെ ​വൈകീട്ടാണ് കുട്ടികൾ വീട് വിട്ട് ഇറങ്ങിയത്. സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാ​ണെന്നാണ് രക്ഷിതാക്കൾ കരുതിയിരുന്നത്. എന്നാൽ, ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്.

കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലിൽ ഇറങ്ങിയെന്നും മാളിൽ​ പോയതും കണ്ടെത്തിയത്. ഇന്നലെ രാത്രി മാളിലും പരിസരത്തുമായി കഴിഞ്ഞ് കൂടിയ കുട്ടികളെ ഇന്ന് 12 മണിയോടെയാണ് കണ്ടെത്തിയത്. മുമ്പ് കുടുംബത്തോടൊപ്പം കുട്ടികൾ മാളിൽ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img