web analytics

യുഎസിൽ 7 വയസ്സുകാരനെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിറ്റു; പ്രതിയെ കുടുക്കിയത് ടാറ്റൂ

വാഷിങ്ടൺ: 7 വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീ‍ഡിയോ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത പ്രതി പിടിയിൽ. ഫെഡറൽ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയെ അപായപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ സ്പർശിക്കുക,11 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

താൻ പീഡനത്തിന് ഇരയായെന്ന വിവരം കുട്ടി അമ്മയോടാണ് തുറന്ന് പറയുന്നത്. ബ്രൂക്ലിൻ നിവാസിയായ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങളടക്കം പകർത്തി ഡാർക്ക് വെബിൽ അപ്ലോഡ് ചെയ്തുവെന്നും, കൂടുതൽ ഇരകളുണ്ടാകുമെന്ന ആശങ്കയിലാണ് തങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

റാമെൽ മെനാ വാർണർ എന്ന 23 വയസുള്ള പ്രതി രണ്ട് വർഷമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചാണ് കുട്ടിയെ നോക്കുന്നത്. ഇത്തരത്തിൽ 6 വീഡിയോകൾ പ്രതി ചിത്രീകരിച്ചിട്ടുണ്ടെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ വിശദമാക്കി.

ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ആരോപിക്കുന്നതായും, റെക്കോർഡിംഗുകളിൽ പ്രതിയുടെ ടാറ്റൂ ഉൾപ്പെടെ കാണാമെന്നും അധികൃതർ വിശദമാക്കി. ജനുവരിയിലായിരുന്നു വാർണറെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ, കുറഞ്ഞത് 15 വർഷം തടവും പരമാവധി 30 വർഷം വരെ ശിക്ഷയും ലഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img