web analytics

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. രേഖ ഗുപ്തയാണ് പുതിയ ഡൽഹി മുഖ്യമന്ത്രി. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രി പദവിയിലേക്ക് തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു.

മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഇനി സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും. വൈകീട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎമാരുമായി സംഘം ചർച്ച നടത്തിയാണ്രേഖയിലേക്ക് എത്തിയത്.

നാളെ തന്നെ രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില ന്യൂഡൽഹി: രാജ്യാന്തര...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

Related Articles

Popular Categories

spot_imgspot_img