web analytics

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം തടഞ്ഞതോടെ യുവതിയെ ട്രെയിനിൽ നിന്നു തള്ളിയിട്ടു. സംഭവത്തിൽ കൊലപാതകം, മൊബൈൽ ഫോൺ മോഷണ കേസ്സുകളിലിൽ പ്രതിയായ വെല്ലൂർ സ്വദേശി ഹേമരാജ് (28) പിടിയിലായി.

തിരുപ്പതി-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആണ് സംഭവം. തിരുപ്പൂരിൽ നിന്നാണ് യുവതി ട്രെയിനിൽ കയറിയത്. ജോലാർപേട്ടയിൽ മറ്റു യാത്രക്കാർ ഇറങ്ങിയതോടെ ലേഡീസ് കമ്പാർട്മെന്റിൽ യുവതി ഒറ്റക്കായി.

ഇതിന്ടെ യുവാവ് ട്രെയിനിൽ കയറി.വനിതാ കംപാർട്മെന്റാണെന്ന് അറിയാതെ കയറിയതാണെന്നു പറഞ്ഞ യുവാവ് ആദ്യം ശുചിമുറിയിൽ കയറി നഗ്നത പ്രദർശിപ്പിച്ചു. പിന്നീട് യുവതിയെ കൈകുടന്നു പിടിക്കുകയായിരുന്നു. യുവതി ശക്തമായി ചെറുത്തതോടെ യുവതിയുടെ മുടിയിൽ പിടിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട യാത്രക്കാർ അറിയിച്ചതനുസരിച്ച് എത്തിയ റെയിൽവേ പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വീഴ്ചയിൽ ഗുരുതര പരുക്കേറ്റ ആന്ധ്ര സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു കൊച്ചി: നാട്ടുകാർ...

കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം തൃശൂർ: വിനോദയാത്രയ്ക്കിടെ...

എത്ര ശ്രമിച്ചിട്ടും സോഷ്യൽ മീഡിയ റീലുകൾക്ക് റീച്ച് കിട്ടുന്നില്ലേ…? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ…ഞൊടിയിടയിൽ വൈറലാകും !

ഇങ്ങനെ ചെയ്‌താൽ സോഷ്യൽ മീഡിയ റീലുകൾ വൈറലാകും സോഷ്യൽ മീഡിയ ഇന്ന് വിനോദത്തിനുള്ള...

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി നാളുകളായി കവർച്ച; പിന്നിൽ ഒരേ വ്യക്തി; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി കവർച്ച പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന...

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട്: പോലീസ് കേസെടുത്തു

മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട് : പോലീസ്...

Related Articles

Popular Categories

spot_imgspot_img