web analytics

കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്: തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു നേഴ്സ് ! വർഷങ്ങളായി ഇത് ചെയ്യുന്നതാണെന്ന്; സസ്പെൻഷൻ

തലയിൽ മുറിവുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചുവിട്ട സർക്കാർ ആശുപത്രിയിലെ നേഴ്സിന് സസ്പെൻഷൻ. ഏഴു വയസ്സുകാരനാണ് തുന്നലിനു പകരം മുറിവിൽ ഫെവിക്വിക്ക് ക്ക് ഒട്ടിച്ചു വിട്ടത്.

ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.

കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന കുട്ടിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ കൊണ്ടുവന്നത്. തുന്നൽ ഇടേണ്ട തരത്തിലുള്ള ആഴത്തിലുള്ള മുറിവായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഡ്യൂട്ടിയിൽ ഉള്ള നഴ്സ് ഇതിന് പകരം മുറിവിൽ ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച മാതാപിതാക്കളോട് താൻ വർഷങ്ങളായി ഇങ്ങനെ ചെയ്യുന്നതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും നേഴ്സ് അറിയിച്ചു. മാത്രമല്ല തുന്നലിട്ടാൽ കുട്ടിയുടെ മുഖത്ത് മാറാത്ത പാട് ഉണ്ടാവുമെന്നും ഇവർ മാതാപിതാക്കളെ അറിയിച്ചു.

എന്നാൽ കുട്ടിയുടെ മുഖത്ത് പശ ഒട്ടിക്കുന്ന വീഡിയോ മാതാപിതാക്കൾ മൊബൈൽ ഫോണിൽ എടുത്തതാണ് വഴിത്തിരിവായത്. വീട്ടിലെത്തിയശേഷം ഈ വീഡിയോ അടക്കം തെളിവുകളുമായി വീട്ടുകാർ പരാതി നൽകുകയായിരുന്നു

എന്നാൽ വീഡിയോ തെളിവുകൾ അടക്കം ഉണ്ടായിരുന്നിട്ടും ജ്യോതിയെ സസ്‌പെൻഡ് ചെയ്യുന്നതിനുപകരം മറ്റൊരു ആരോഗ്യ കേന്ദ്രമായാ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയാണ് അധികാരികൾ ചെയ്തത് . ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു. തുടർന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയതായും ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടിയുടെ ആരോഗ്യനിലയിൽ ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി ഇറാൻ പ്രസിഡന്റ് മസൂദ്...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ മലപ്പുറം: രോഗിയായ...

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

Related Articles

Popular Categories

spot_imgspot_img