web analytics

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം.

ഉത്തർപ്രദേശിലെ ഝാന്‍സിയിൽ നടക്കുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മോഹിത് യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വേറിട്ട സമരം നടത്തുന്നത്.

വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് മോഹിതിനെ സർവീസിൽ നിന്നും നിന്നും സസ്പെന്‍റ് ചെയ്‌തിരിക്കുന്നത്.

നിലവില്‍ റിസര്‍വ് ഇന്‍സ്പെക്ടറാണ് അദ്ദേഹം. അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല.

മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും ആരോപിച്ചാണ് സമരം.

തനിക്കെതിരെ നടപടി പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നിരിക്കുന്നത്.

മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നടപടിക്ക് എതിരെ ഡിഐജിയ്ക്ക് മോഹിത് പരാതി നല്‍കി. ഒപ്പം താന്‍ സസ്പെന്‍ഷനിലായ കാലത്തെ പാതി ശമ്പളം കൈപ്പറ്റില്ലെന്നും തന്‍റെ കുടുംബത്തെ നോക്കാന്‍ തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. അതിൻ്റെ ഭാഗമായിട്ടാണ് ചായക്കട തുറന്നതെന്നും മോഹിത് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img