web analytics

ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ വഞ്ചിച്ചതായി സംശയം; ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ദാരുണസംഭവം ഇങ്ങനെ:

ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ തന്നെ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കു‌ട്ടികളെ കൊലപ്പെ‌ടുത്തുകയായിരുന്നു. Business partner’s children killed and hanged

സംഭവം ഇങ്ങനെ:

ശ്യാമും കുട്ടികളുടെ പിതാവായ പ്രദീപും തമ്മിൽ 20 വർഷത്തെ പരിചയമുണ്ട്. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമാണ് ഇയാളുടെ വീട്. ഒന്‍പതു മാസം മുന്‍പ് ഇരുവരും ചേർന്ന് ഒരു വള ഫാക്ടറി ആരംഭിച്ചിരുന്നു. തുടർന്ന് പ്രദീപ് ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെ ശ്യാമിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തുടർന്നാണ്ഇയാൾ കൊലപാതകത്തിന് പദ്ധതിയിട്ടത്.

കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് ന‌‌ടത്തിയ തെരച്ചിലിൽ ശ്യാമിന്റെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ശ്യാം കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി
ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കു‌‌‌ട്ടികളെ കൊലപ്പെ‌ടുത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു .

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി

കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി അബുദാബി : രക്തപരിശോധനയിലൂടെ തന്നെ...

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ കൊച്ചി:...

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു ഖത്തർ:...

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട്...

Related Articles

Popular Categories

spot_imgspot_img