അടൂരിൽ പതിനേഴു വയസ്സുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തൽ. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി ബലാത്സംഗത്തിനിരയായതായി പെൺകുട്ടി വെളിപ്പെടുത്തി.17-year-old girl gang-raped in Adoor
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികൾ. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലായേക്കും.
ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.