News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം
December 18, 2024

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ തീവണ്ടിയിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ യുവാവ് കമ്പാർട്ട്മെൻ്റിലേക്ക് ഓടിക്കയറിയത്.

സ്ത്രീ യാത്രക്കാർ ബഹളംവച്ചിട്ടും ഇറങ്ങിപ്പോകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് തൊട്ടടുത്ത ബോഗിയിൽ ഉണ്ടായിരുന്ന റെയിൽവെ ടിക്കറ്റ് കളക്ടറെ വിവരം അറിയിക്കുകയും അടുത്ത സ്റ്റേഷനിൽ ഇറക്കി വിടുകയുമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അബദ്ധത്തിൽ ട്രെയിനിൽ കയറിയതാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. റെയിൽവേ പോലീസ് ഇയാളെ ഉടൻ പിടികൂടി, വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം സ്റ്റേഷന് പുറത്ത് വിട്ടതായും റെയിൽവെ അധികൃതർ അറിയിച്ചു.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ നഗ്നനായ പുരുഷനോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റെയിൽവേ ഉദ്യോഗസ്ഥൻ ഇയാളെ പുറത്തേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. മാനസിക രോഗിയാവാനാണ് സാധ്യതയെന്നും വൈദ്യസഹായം ലഭിക്കേണ്ടതുണ്ടെന്നുമാണ് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്...

News4media
  • India
  • News
  • Top News

എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക...

News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • India
  • News
  • Top News

മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം

News4media
  • Cricket
  • India
  • News
  • Sports

കൈവിരലുകൾക്കിടയിലൂടെ പന്ത് തെന്നിച്ച് വിടുന്ന ഇന്ദ്രജാലക്കാരൻ; ഓൾഡ് ഗ്യാങ്ങിലെ അവസാന ബഞ്ചുകാരൻ; വളർത...

© Copyright News4media 2024. Designed and Developed by Horizon Digital