web analytics

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം

കോഴിക്കോട്: തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പാമ്പിഴഞ്ഞപ്പാറ സ്വദേശി ശാഹുൽ ഹമീദിനെയാണ് യാത്രക്കാരൻ മർദിച്ചത്. തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്കാണ് ഓട്ടം വിളിച്ചത്. പിന്നീട്
കൂടരഞ്ഞി എത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോ തിരിച്ച് വിടാൻ ആവശ്യപ്പെട്ടു.
ജങ്ഷനിൽ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഓട്ടോക്കൂലി ചോദിച്ചതിനാണ് തന്നെ മർദിച്ചതെന്ന് ശാഹുൽ ഹമീദ് പറയുന്നു. ‘തനിക്ക് കൂലി തരാം’ എന്നു പറഞ്ഞ്‌ യാത്രക്കാരൻ ഷാഹുലിനെ പുറകിൽ നിന്ന് കഴുത്തിന് പിടിക്കുകയായിരുന്നു. അതിന് ശേഷം പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കണ്ട് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിനിടെ ശാഹുലിന് കൈക്ക് പൊട്ടലും കാലുകൾക്കും മുഖത്തും സാരമായ പരുക്കുകളുമുണ്ട്. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img