പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്.(Bike accident in palakkad; young man died)
ബൈക്കിൽ ഷിയാദിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് അനസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അത്തിമണിയിൽ നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.
തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനായുള്ള ജീപ്പിന്റെ ശ്രമത്തിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.