web analytics

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം

ചെന്നൈ: മയക്കുമരുന്ന് കേസില്‍തെന്നിന്ത്യൻ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കാണ് പൊലിസ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മയക്കുമരുന്ന് വില്‍പ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായതിനെതുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് പൊലിസ് എത്തിയത്. ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരും പിടിയിലായത്.

അടുത്തിടെയായി തമിഴ്‌നാട്ടില്‍ ലഹരിക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ടായതായി പൊലീസ് പറയുന്നു. ഈ വര്‍ഷം 380 കോടിയുടെ നിരോധിത ലഹരിവസ്തുവായ മെത്താംഫെറ്റാമൈന്‍ പൊലിസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും പിടിച്ചെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img