web analytics

കക്കൂസ് കഴുകണം, കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ രണ്ട് ദിവസം പാറാവ് നിൽക്കണം…പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് ശിക്ഷ വിധിച്ച് അകാൽ തഖ്ത്

അമൃത്സർ: മതനിന്ദ നടത്തിയതിന് പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിം​ഗ് ബാദലിന് ശിക്ഷ വിധിച്ച് സിഖ് പുരോ​ഹിതരുടെ ഏറ്റവും ഉയർന്ന സമിതി അകാൽ തഖ്ത്. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പടെ വിവിധ ​ഗുരുദ്വാരകളുടെ അടുക്കളുകളും ശുചിമുറികളും വൃത്തിയാക്കണമെന്ന ശിക്ഷയാണ് നൽകിയത്.

ദേര സച്ച സൗദ അദ്ധ്യക്ഷനായ ​ഗുർമീത് റാം റഹീം സിഖ് സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി. റഹീമിനെ അനുകൂലിക്കുകയും കേസ് പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്തതിനാണ് ബാദലിനെതിരെ അകാൽ തഖ്ത് നടപടിയെടുത്തത്.

തെറ്റുകൾ ഏറ്റുപറഞ്ഞ ബാദൽ, നിരുപാധികം ക്ഷമാപണം നടത്തുകയും ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കൾക്കും കോർ കമ്മിറ്റി അംഗങ്ങൾക്കും ശിക്ഷയുണ്ട്. സുവർണക്ഷേത്രത്തിലെ ശൗചാലയങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ ഉച്ചയ്‌ക്ക് 1 വരെ വൃത്തിയാക്കണം.

ഇതിനുശേഷം കുളിച്ച് ലങ്കാറിൽ വിളമ്പണം. കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ ബാദൽ രണ്ട് ദിവസം ഡ്യൂട്ടി നിൽക്കണം. ഭക്ഷണശാലയിൽ ഒരു മണിക്കൂർ നേരം പാത്രങ്ങൾ കഴുകണമെന്നും അകാൽ തഖ്ത് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

Related Articles

Popular Categories

spot_imgspot_img