web analytics

കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവിന് ദാരുണാന്ത്യം, സംഭവം കൊല്ലത്ത്

കൊല്ലം: കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം മൈലാപൂരിലാണ് സംഭവം നടന്നത്. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ്(36) മരിച്ചത്.(Young man died after friends set him on fire in Kollam)

സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിൽ റിയാസിനെ പൊടോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നവംബർ 26 നാണ് ആക്രമണം ഉണ്ടായത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

റിയാസ് സുഹൃത്തുക്കളായ തുഫൈൽ, ഷഫീഖ് എന്നിവരിൽ നിന്നാണ് ഇരുപതിനായിരം രൂപ കടം വാങ്ങിയത്. പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ കുറച്ചുനാളുകളായി റിയാസ് നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ തിരികെയെത്തിയപ്പോളാണ് യുവാക്കൾ ക്രൂരകൃത്യം നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതികൾ ഇരുവരും ചേർന്ന് റിയാസിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയും തർക്കങ്ങൾക്കൊടുവിൽ തീകൊളുത്തുന്ന ദൃശ്യവുമാണ് പുറത്തുവന്നത്. തുഫൈലും ഷഫീഖും ചേർന്ന് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്ന റിയാസിന്റെ മൊഴിയിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിയാസും സുഹൃത്തുക്കളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറും മൊഴി നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img