web analytics

എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടി; ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ബം​ഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. 25 വയസായിരുന്നു.

2023 കർണാടക കേഡർ ഉദ്യോഗസ്ഥനാണ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി പോകുന്നതിനിടെയാണ് അപകടം.

ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് സംഭവം. ഹർഷ് ബർധൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർധനെ ഉടനെ ഹസ്സനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു;...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി തിരുവനന്തപുരം: ദൗത്യം പൂർത്തിയാക്കിയ ശേഷം ബഹിരാകാശത്ത് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടിരുന്ന...

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img