web analytics

ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം; ഉത്തരവിറങ്ങി

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമായി, പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനും. ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ജോലിയിൽ പ്രവേശിയ്ക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.

വയനാട് ജില്ലയിൽ തന്നെയാണ് ശ്രുതിക്ക് നിയമനം നൽകിയിരിക്കുന്നത്. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.

ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലുളളവരെ ഒന്നാകെ ശ്രുതിക്ക് നഷ്ടമായെങ്കിലും പ്രതിശ്രുത വരൻ തുണയായി എത്തി. അങ്ങനെയാണ് മാദ്ധ്യമങ്ങളിൽ ഇരുവരും വാർത്തയാകുന്നത്.

ഉറ്റവരെ നഷ്ടപ്പെട്ട ദുരന്തത്തിൽ നിന്ന് ശ്രുതി കരകയറുന്നതിനിടെ ഇരുവരും ബന്ധുവീട്ടിലേക്ക് ഒരുമിച്ച് നടത്തിയ യാത്രയ്‌ക്കിടെയാണ് വാഹനം അപകടത്തിൽപെട്ടത്. അന്ന് ജെൻസന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ആശുപത്രി ജീവനക്കാർ ഏറെ പരിശ്രമിച്ചെങ്കിലും ജെൻസന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.

നിയമന ഉത്തരവ് ഇറങ്ങിയ വിവരം മന്ത്രി അറിയിച്ചിരുന്നു. ഒന്നിനും പകരം ആകില്ലെങ്കിലും മുന്നോട്ടുപോകാൻ ജോലി ആവശ്യമാണെന്നും ശ്രുതി പറഞ്ഞു. ഈ വിഷമങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ശ്രുതി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

Related Articles

Popular Categories

spot_imgspot_img