web analytics

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് മോഡലും നടനുമായ ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ അദ്ദേഹം സുപരിചിതനാകുന്നത് ടെലിവിഷൻ പരിപാടികളിലൂടെയാണ്.

അടുത്തിടെ ഷിയാസിനെതിരെ യുവതി പീഡന പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത ഷിയാസ് പുറത്തുവിട്ടത്. എന്നാൽ വിവാദങ്ങളെ തുടർന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ താൻ വിവാഹിതനാവാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്. പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ പ്രണയാതുരമായ രീതിയിൽ ചേർത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. വിവാഹം നവംബർ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാൽ പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല.

സോഷ്യൽ മീഡിയയിൽ താരം ഇട്ട പോസ്റ്റിന് താഴെ ചിലർ വലിയ വിമർശനങ്ങളുമായിട്ടും എത്തിയിരുന്നു. ‘ഒർജിനൽ വെഡ്ഡിങ് ഷൂട്ട് തന്നെയാണോ? എങ്കിൽ ആ ഡ്രസ്സിന്റെ ഇറക്കം കുറച്ച് കൂടി കൂട്ടാമായിരുന്നു’ എന്നാണ് ഒരാളുടെ വക കമന്റ്. നവംബർ ഇരുപത്തിയഞ്ചിന് വിവാഹം ഉണ്ടാവുമെന്ന് അനുക്കുട്ടി പറഞ്ഞത് ഷിയാസിക്കയുടെ വിവാഹമായിരുന്നല്ലേ… എന്നിങ്ങനെ നീളുന്നു കമന്റുകൾ.

കഴിഞ്ഞ വർഷമാണ് ഷിയാസ് വിവാഹിതനാവാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വരുന്നത്. ദുബായിൽ വച്ച് പെൺകുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തിയെങ്കിലും വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഷിയാസ് സംസാരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img