web analytics

ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീണു; കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

മട്ടാഞ്ചേരി: ക്രിക്കറ്റ് കളിക്കിടെ കായലിൽ വീണ് കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാൻ ഉത്തർപ്രദേശ് സ്വദേശി സക്കീർ ഹുസൈന്റെ മകൻ ഫഹദ് റമീസ് (25) ആണ് മരിച്ചത്. വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തിൽ സഹപ്രവർത്തകരോടൊപ്പം കളിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.(Body of the missing ship crew has been found in Kochi)

തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടമുണ്ടായത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ ബോൾ പിടിക്കാൻ ശ്രമിക്കവേ കാൽവഴുതി കായലിലേക്ക് വീഴുകയായിരുന്നു. ഫഹദിന് നീന്തൽ അറിയാമായിരുന്നുവെങ്കിലും ബോയിലർ സ്യൂട്ടും ഗൺ ബൂട്ടും അണിഞ്ഞിരുന്നതിനാൽ മുങ്ങി പോകുകയായിരുന്നു. ഒൻപതാം തീയതി കൊച്ചിയിലെത്തിയ കപ്പൽ തിങ്കളാഴ്ച മടങ്ങാനിരിക്കേയാണ് അപകടം നടന്നത്. സംഭവത്തിൽ കപ്പൽ ക്യാപ്റ്റന്റെ പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ കണ്ടെത്തിയ മൃതദേഹം നേവി കരയ്ക്കെത്തിച്ചു. തുടർന്ന് ഹാർബർ പോലീസ് മേൽ നടപടികൾക്കുശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ വന്നതിനുശേഷം പോസ്റ്റ്‌മോർട്ടം നടക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img