web analytics

രണ്ടു മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത്; മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്​​: കൊല്ലം സ്വദേശികളായ മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി​ (32) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ചയാണ്​ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അന്വേഷിച്ച്​ ഫ്ലാറ്റിലെത്തുകയായിരുന്നു. ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിൻറെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്​ട്രിക്​,​ പ്ലമ്പിങ്​ ജോലി ചെയ്​തിരുന്ന​ ശരത്​ നാലു വർഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്.

രണ്ട് മാസം മുമ്പാണ് പ്രീതയെ സൗദിയിലേക്ക് കൊണ്ടുവന്നത്. ശരതിന്റെ പിതാവ്​: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ. മരണാനന്തര നിയമനടപടികൾക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

Related Articles

Popular Categories

spot_imgspot_img