web analytics

സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു…സിലക്ടർമാർ കാണുന്നില്ലേ? എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്ന് എ.ബി ഡിവില്ലിയേഴ്‌സ്

മുംബൈ:എബി ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണെ പ്രശംസിച്ചു രംഗത്ത് എത്തി. തുടർച്ചയായ രണ്ട് ടി20 സെഞ്ച്വറുകൾ നേടിയ ഇന്ത്യൻ ബാറ്ററുടെ സമീപകാല പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയ ഡി വില്ലിയേഴ്സ് എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്നാണ് പറയുന്നത്.

താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. സഞ്ജുവിന്റെ പ്രകടനം സിലക്ടർമാർ കാണുന്നുണ്ടെന്നാണ് താൻ കരുതുന്നത്. അദ്ദേഹം എല്ലാ ഫോർമാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കുന്നതു കാണാൻ ആഗ്രഹമുണ്ട്. സഞ്ജുവിന്റെ ബാറ്റിങ്ങിൽ ഇനിയും ഒരു ഗീയർ കൂടി ബാക്കിയുണ്ട്. ആ ആറാം ഗീയറിലേക്ക് അദ്ദേഹം മാറുന്നത് താൻ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

“സഞ്ജു സാംസൺ തന്റെ ഗിയർ മാറ്റി. എല്ലാ ഫോർമാറ്റുകളിലും അവനെ കളിപ്പിക്കണം. ഇന്ത്യൻ സെലക്ടർമാർ ഈ പ്രകടനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

“സഞ്ജു എല്ലാ ഫോർമാറ്റിലും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാൻ കഴിയുന്ന ഒരാളാണ് അവൻ.” ഡി വില്ലിയേഴ്സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ചറിയുമായി സഞ്ജു കരുത്തുകാട്ടിയതിനു പിന്നാലെയാണ്, ട്വന്റി20യിലെ എക്കാലത്തേയും ഏറ്റവും വിനാശകാരിയായ ബാറ്റർമാരിൽ ഒരാളായി എണ്ണപ്പെടുന്ന ഡിവില്ലിയേഴ്സിന്റെ പ്രശംസ. ആദ്യ മത്സരത്തിൽ 50 പന്തിൽ ഏഴു ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു.

‘‘സഞ്ജു തന്റെ കളിയുടെ ഗിയർ മാറ്റിക്കഴിഞ്ഞു. എല്ലാ ഫോർമാറ്റുകളും മനസ്സിൽവച്ച് സിലക്ടർമാർ സഞ്ജുവിന്റെ പ്രകടനം കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു. സഞ്ജു എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്‌ക്കായി കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. വളരെ വളരെ സ്പെഷലായ താരമാണ് സഞ്ജു. ലോകത്തിന്റെ ഏതു ഭാഗത്തും ഏതു സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് എന്തോ ഒരു ഒരു കാര്യം സ്വാധീനിച്ചിട്ടുണ്ട്. അത് പരിശീലകരുടെ ഇടപെടനാകാൻ ഇടയില്ലെന്ന് ഞാൻ കരുതുന്നു’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘വി.വി.എസ്. ലക്ഷ്മൺ, ഗൗതം ഗംഭീർ, റയാൻ ടെൻ ഡോഷെറ്റ്, മോണി മോർക്കൽ…. പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും ഞാൻ കുറച്ചു കാണുകയല്ല. പക്ഷേ, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് തന്റെ കരിയറുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവ് ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ആരാധകരായ നമ്മെ സംബന്ധിച്ച് അത് വളരെ കൗതുകമുണർത്തുന്ന സംഗതിയാണ്. സഞ്ജുവിന്റെ കളിയിൽ ഇനിയും ഒരു ഗീയർ കൂടി മാറ്റാനുണ്ടെന്ന് ഞാൻ കരുതുന്നു, ഒരു ആറാം ഗീയർ. അതിനായി കാത്തിരിക്കുകയാണ് ഞാൻ’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘ട്വന്റി20യിൽ സെഞ്ചറി, അതും തുടർച്ചയായി രണ്ടു സെഞ്ചറികൾ. തീർത്തും ഉജ്വലമായ പ്രകടനം. സഞ്ജുവിന്റെ നേട്ടത്തിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. സഞ്ജുവുമായി വ്യക്തിപരമായ ബന്ധമുള്ളതുകൊണ്ടാണ് അവന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നു ഞാൻ പറയുന്നത്. ഏറെ വർഷങ്ങളായി ഞങ്ങൾ തമ്മിൽ ഈ ബന്ധമുണ്ട്. ഞാൻ എക്കാലവും സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. സ‍ഞ്ജു എക്കാലവും മികച്ച പ്രകടനം നടത്തണമെന്നാണ് എന്റെ ആഗ്രഹം.

‘‘ഒരിക്കൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ സഞ്ജു സെഞ്ചറി നേടിയിരുന്നു. അന്ന് ഞാനും ടീമിലുണ്ട്. ഈ താരം വളരെ സ്പെഷലായിട്ടുള്ള ആളാണെന്ന് ഞാൻ അന്നുതന്നെ മനസ്സിൽ കുറിച്ചിരുന്നു. എന്റെ അന്നത്തെ തോന്നൽ ശരിയായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 200നു മുകളിൽ സ്ട്രൈക്ക്റേറ്റിൽ സഞ്ജു ബാറ്റ് ചെയ്യുന്നത് ഞാൻ അധികം കണ്ടിട്ടില്ല. പൊതുവെ യാഥാസ്ഥിതിക ശൈലിയാണ് അദ്ദേഹത്തിന്റേത്. സാധാരണഗതിയിൽ 140–160 സ്ട്രൈക്ക് റേറ്റിലാണ് സ‍ഞ്ജുവിന്റെ ബാറ്റിങ്. ഇത്തവണ അദ്ദേഹം നേടിയ രണ്ടു സെഞ്ചറികളും, പ്രത്യേകിച്ച് രണ്ടാമത്തെ സെഞ്ചറി അതിവേഗത്തിൽ നേടിയതാണ്’ –ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

27 നക്ഷത്രജാതരുടെയും വാരഫലം

27 നക്ഷത്രജാതരുടെയും വാരഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം വരെ):തിങ്കളാഴ്ച...

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യ...

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ മലപ്പുറം: കൊടുംചൂടിനിടയിൽ മലപ്പുറം തിരുനാവായ മേഖലയിലെ ജനങ്ങളെ...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ്...

Related Articles

Popular Categories

spot_imgspot_img