കോഴിക്കോട്: സിപിഎം വനിതാ നേതാവ് കെ കെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു. മെബിൻ തോമസിനെയാണ് ശിക്ഷിച്ചത്. വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമർശത്തിലാണ് നടപടി.(Obscene reference against kk shailaja; court punished youth congress leader)
15,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് മെബിനെ ശിക്ഷിച്ചത്. അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് കെ കെ ശൈലജ രംഗത്തെത്തി.
വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്ന് ശൈലജ ആരോപിച്ചു.