web analytics

സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ നിന്നും കണ്ടെത്തിയത് സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ കസ്റ്റഡിയിൽ, സംഭവം ചെന്നൈ വിമാനത്താവളത്തിൽ

ചെന്നൈ: വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്നും സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് പൗരനായ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്.(Satellite phone in baggage; passenger in custody)

സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡേവിഡിന്‍റെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും ഉള്ള അന്വേഷണത്തിലാണ് എയർപോർട്ട് പൊലീസ്.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ വ്യക്തിഗത ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ടെലികോം വകുപ്പിന്‍റെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഉപകരണങ്ങൾ അനുവദിക്കൂ. ടെലികോം വകുപ്പിന്‍റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ഫോണുകൾ കണ്ടുകെട്ടണമെന്നും ഉപയോക്താവിനെ അറസ്റ്റ് ചെയ്യുമെന്നുമാണ് നിയമം.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

സെമിക്ക് മുൻപ് സഞ്ജുവിന് മേൽ ‘അച്ചടക്ക’ വാൾ; വിലക്ക് നേരിടേണ്ടി വരുമോ?

സെമിക്ക് മുൻപ് സഞ്ജുവിന് മേൽ 'അച്ചടക്ക' വാൾ; വിലക്ക് നേരിടേണ്ടി വരുമോ? മുംബൈ:...

ദൗത്യം പേരാവൂർ പിടിച്ചെടുക്കൽ; ‘ടീച്ചറമ്മ’യ്ക്ക് അഗ്നിപരീക്ഷയായി പുതിയ മണ്ഡലം

ദൗത്യം പേരാവൂർ പിടിച്ചെടുക്കൽ; 'ടീച്ചറമ്മ'യ്ക്ക് അഗ്നിപരീക്ഷയായി പുതിയ മണ്ഡലം കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം...

‘ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച’… യുഎൻ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ്

'ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച'… യുഎൻ രക്ഷാസമിതി യോഗത്തിന്...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ ചരക്ക് പ്രതിസന്ധി

ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ...

Related Articles

Popular Categories

spot_imgspot_img