web analytics

രാജ്യത്തെ ഗതാഗതക്കുരുക്കുള്ള ന​ഗരം മാത്രമല്ല; ഏറ്റവും മികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമായി കൊച്ചി

രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന പദവി ഇനി കൊച്ചിക്ക് സ്വന്തം. പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്ക് കേന്ദ്രസർക്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പൊതുഗതാഗതസംവിധാനമുള്ള നഗരമായി ഭുവനേശ്വറിനെയും മികച്ച മോട്ടോർരഹിത ഗതാഗതസംവിധാനമുള്ള ന​ഗരമായി ശ്രീന​ഗറിനെയും തെരഞ്ഞെടുത്തു.

പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന്‌ രണ്ട്‌ പുരസ്കാരങ്ങൾ ലഭിച്ചു.ഗതാഗതത്തിൽ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം -ബെംഗളൂരു, മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുള്ള മെട്രോ റെയിൽ -ബെംഗളൂരു, മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം -ഗാന്ധിനഗർ, മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം -സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം -ജമ്മു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയിൽ -മുംബൈ.

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് ഈ വർഷത്തെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം. സമാപനസമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനംചെയ്തു. 2025-ലെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവേദി ഹരിയാണയിലെ ഗുരുഗ്രാമാണ്.

English summary : Not only is it the most traffic – congested city in the Country,but Kochi is also the city best sustainable transport system

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img