കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. എന്നാൽ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് യുഎപിഎ ഒഴിവാക്കുകയായിരുന്നു.(Kalamassery blast case; UAPA charges against defendant Dominic Martin were waived)

നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ ആണ് കേസിലെ ഏക പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാന്റെ ഇന്റലിജൻസ് മേധാവികൊല്ലപ്പെട്ടു ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ...

Related Articles

Popular Categories

spot_imgspot_img