web analytics

ആഢംബര കാറിൽ കറങ്ങി നടന്ന് മോഷണം; മോഷ്ടിക്കുന്നത് റബർ ഷീറ്റ്; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊല്ലം: ആഢംബര കാറിൽ സഞ്ചാരം, പക്ഷേ ജോലി മോഷണം. ആഢംബര കാറിൽ കറങ്ങിനടന്ന് യുവാക്കൾ മോഷ്ടിക്കുന്നത് റബർ ഷീറ്റ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലം ചടയമംഗലത്ത് പോലീസി​ന്റെ പിടിയിലായി. ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ മോഷണം നടത്തുന്നത്.

ചിതറ സ്വദേശിയുടെ ആഢംബര കാറിൽ കറങ്ങി നടന്നായിരുന്നു റബ്ബർ ഷീറ്റ് മോഷണം. മഞ്ഞപ്പാറ സ്വദേശിയായ 18 വയസ്സുള്ള അർഷിതും ആക്കൽ സ്വദേശിയായ 19 വയസ്സുള്ള സാജിദും പ്രായപൂർത്തിയാകാത്ത ഒരാളുമായിരുന്നു സംഘാംഗങ്ങൾ.

ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.കാറിൽ ആക്കലിൽ എത്തിയ പ്രതികൾ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബർ ഷീറ്റുകൾ മോഷ്‌ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പ്രതികൾ കാറുമായി വേഗം രക്ഷപ്പെട്ടു. എന്നാൽ വീട്ടുകാരും അയൽക്കാരും കാറിൻ്റെ നമ്പർ തിരിച്ചറിഞ്ഞിരുന്നു. വിവരങ്ങൾ ചടയമംഗലം പൊലീസിന് കൈമാറി.

പനവേലിയിലെ ഒരു കടയിലാണ് റബർ ഷീറ്റ് വിറ്റത്. തുടർന്ന് പ്രതികൾ സമീപത്തെ സർവീസ് സെൻ്ററിൽ കാർ കഴുകാൻ ഏൽപ്പിച്ചു. ഉടമസ്‌ഥൻ നേരിട്ടെത്തി കാർ എടുക്കുമെന്ന് പറഞ്ഞ് മോഷ്‌ടാക്കൾ കടന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്.

പ്രതികളെ തെളിവെടുപ്പിനായി മോഷണ സ്‌ഥലത്ത് എത്തിച്ചു. ഇവർ ഇതുപോലെ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരുകയാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഒഴികെ മറ്റ് രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Youngsters steal rubber sheets while driving luxury cars.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം Idukki: ഇടുക്കിയിലെ വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച്...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫീസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്

കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിങ് അനുബന്ധ രേഖകൾ സൂക്ഷിച്ച റൂം...

Related Articles

Popular Categories

spot_imgspot_img