web analytics

കരിക്കിൽ നിന്നും വൈൻ; അനുമതി നേടി കാസര്‍ഗോഡ് സ്വദേശി; കേരകർഷകർ ആവേശത്തിൽ

ഇളനീരില്‍ നിന്നും വൈനുമായി മലയാളി എത്തുന്നു. ഇളനീരും പഴങ്ങളും ഉപയോഗിച്ചുള്ള വൈന്‍ നിര്‍മ്മിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള അനുമതി നേടി കാസര്‍ഗോഡ് സ്വദേശി.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി സ്വദേശി സെബാസ്റ്റ്യന്‍ പി അഗസ്റ്റിനാണ് പഴങ്ങളില്‍ നിന്നും വൈന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടിയത്.

കേരള സ്മാള്‍ സ്‌കെയില്‍ വൈനറി റൂള്‍സ് 2022 അനുസരിച്ച് ആദ്യമായി ചെറുകിട വൈനറി നിര്‍മ്മാണത്തിന് അനുമതി ലഭിച്ച കര്‍ഷകന്‍ കൂടിയാണ് സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍.

2007ല്‍ തന്നെ പഴങ്ങളുപയോഗിച്ചുള്ള വൈന്‍ നിര്‍മ്മാണത്തിന് സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍ പേറ്റന്റ് നേടിയിരുന്നു. ഇളനീരില്‍ നിന്ന് വൈന്‍ നിര്‍മ്മാണത്തിന് ആദ്യത്തെ പേറ്റന്റ് നേടിയതും ഈ മലയാളി തന്നെയാണ്.

ഇളനീരും പഴങ്ങളും ചേര്‍ത്ത് ഇളനീര്‍ വൈനും പഴങ്ങളില്‍ നിന്നുള്ള ഫ്രൂട്ട്‌സ് വൈനുമാണ് സംരംഭം പുറത്തിറക്കുക. റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച സെബാസ്റ്റ്യന്‍ പി അഗസ്റ്റിന് സ്വന്തം ഭൂമിയില്‍ പഴങ്ങളുടെ വിപുലമായ കൃഷിയുണ്ട്.

എന്നാല്‍ വൈന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കി പുറത്തിറക്കാന്‍ സ്വന്തം ഭൂമിയിലെ കൃഷി മാത്രം മതിയാകില്ല.

പ്രതിദിനം 1000 കരിക്കും 250കിലോഗ്രാം പഴങ്ങളും വൈന്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. ഇത് ഏറെ ഗുണം ചെയ്യുക പ്രാദേശിക കര്‍ഷകര്‍ക്ക് കൂടിയാണ്.

അധികമായി വേണ്ടി വരുന്ന കരിക്ക് വൈന്‍ നിര്‍മ്മാണത്തിന് എത്തിച്ചു നല്‍കുന്ന കര്‍ഷകര്‍ക്ക് ഒന്നിന് 35 രൂപ വീതം നല്‍കാന്‍ സാധിക്കുമെന്നും സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍ പറയുന്നു.

എന്നാല്‍ വൈന്‍ നിര്‍മ്മാണത്തെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ചെറുകിട വ്യവസായത്തിനുള്ള സബ്‌സിഡി ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുവെന്ന ആശങ്കയും അഗസ്റ്റിന്‍ അറിയിക്കുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ വൈന്‍ നിര്‍മ്മാണത്തെ നെഗറ്റീവ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും അഗസ്റ്റിന്‍ ആവശ്യപ്പെടുന്നു.

A Malayali arrives with wine from Ilanir

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img