web analytics

പഴഞ്ചനല്ല പഴങ്കഞ്ഞിയാണ് ട്രെന്റ്; കേരളത്തിലല്ല അങ്ങ് ഫ്രാൻസിൽ; ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും…ടിന്റുവിന്റെ ഗ്രാമം ഭോജനശാല സൂപ്പർഹിറ്റ്

പാരീസ്: തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ വിജയമായി.

ഇതോടെ കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങി. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു.

മലയാളികളുടെ സ്വന്തം പഴങ്കഞ്ഞിയാണ് ഫ്രാൻസിൽ ഇപ്പോൾ താരം. മലയാളികളുടെ പഴങ്കഞ്ഞി മാത്രമല്ല, ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും. കുമളി സ്വദേശി പി.ടി. ടിന്റുവാണ് ഫ്രാൻസിൽ മലയാളികളുടെ ഇഷ്ടവിഭവങ്ങൾ വിളമ്പി ഹിറ്റക്കിയിരിക്കുന്നത്.

ഗ്രാമം ഭോജനശാല എന്ന പേരിൽ ഈ മുപ്പത്തൊൻപതുകാരൻ പാരീസിൽ നടത്തുന്ന റസ്റ്റോറന്റിൽ മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങൾ ഇഷ്ടംപോലെ കഴിക്കാം.

ഹോം സ്റ്റേ നൽകിയ ആത്മവിശ്വാസത്തിലാണ് ടിന്റു കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങിയത്. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. കഴിഞ്ഞമാസം പാരീസിലെ ഔദ്യോഗിക ടൂറിസം മാഗസിനായ ‘Bonjour Bobigny” ൽ ‘ഗ്രാമം ഭോജനശാല”യെ കുറിച്ചുള്ള ലേഖനംകൂടി വന്നതോടെ സംരംഭം സൂപ്പർ ഹിറ്റായി.

മറ്റു രാജ്യങ്ങളിലും ഫ്രാഞ്ചൈസികൾ തുടങ്ങാനുള്ള പരിശ്രമത്തിലാണ് ടിന്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ കഴിഞ്ഞമാസം ശാഖ തുറന്നു. സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകർ ഫ്രാഞ്ചൈസിക്ക് സമീപിച്ചിട്ടുണ്ടെന്ന് ടിന്റു പറഞ്ഞു.

15 യൂറോയ്ക്ക് ഫ്രഞ്ച് പാരമ്പര്യ ഭക്ഷണവും 10-18 യൂറോയ്ക്ക് തെന്നിന്ത്യൻ വിഭവങ്ങളും ലഭിക്കും. പഴങ്കഞ്ഞിക്ക് 18യൂറോയാണ് ഇവിടെ വില. ഞെട്ടരുത്, നമ്മുടെ നാട്ടിലെ 1700രൂപ. ചട്ടിയിൽ വിളമ്പുന്ന ശ്രീലങ്കൻ തെങ്ങിൻ കള്ളും ഇഡലി, ദോശ,ചമ്മന്തി, ചിക്കൻ, മട്ടൻ, മീൻകറി തുടങ്ങിയവയ്ക്കെല്ലാം ഇവിടെ വൻ ഡിമാൻഡാണ്.

കുമളി അട്ടപ്പള്ളം പുളിക്കപ്പറമ്പിൽ പരേതനായ തങ്കച്ചന്റെയും മുൻ എൽ.ഐ.സി ഏജന്റ് ഉഷയുടെയും മകനാണ് പി.ടി. ടിന്റു. ഭാര്യ: സന്ധ്യ മസ്കറ്റിൽ നഴ്സായ സന്ധ്യയാണ് ഭാര്യ. നാലു വയസുള്ള ഒരു മകനുമുണ്ട്. ടിവൻ എന്നാണ് മകന്റെ പേര്.

English Summary

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

Related Articles

Popular Categories

spot_imgspot_img