web analytics

മാ​സം പ​കു​തി​യാ​യി​ട്ടും ശമ്പളം കിട്ടിയിട്ടില്ല; ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ജീവനക്കാർ സമരത്തിലേക്ക്

പ​രി​യാ​രം: സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ശ​മ്പ​ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​യാ​യ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻറെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഇ​ന്ന് രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തും. Salary has not been received even after half of the month; Kannur Govt. Medical college employees go on strike

ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു മാ​സം മു​മ്പ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ തു​ക ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ശ​മ്പ​ള ക്ലി​യ​റ​ൻ​സ് അ​നു​വ​ദി​ക്ക​പ്പെ​ടു​മ്പോ​ൾ ത​ന്നെ തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ശ​മ്പ​ള വി​ത​ര​ണ​ത്തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഉ​ത്ത​ര​വ് അ​താ​തു മാ​സം ധ​ന​കാ​ര്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ മാ​ത്ര​മേ തു​ക അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സ​വും ഇ​രു​പ​ത്തി​യ​ഞ്ചാം തീ​യ​തി ത​ന്നെ ശ​മ്പ​ളം ത​യാ​റാ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലി​പ്പോ​ഴും ഈ ​ഫ​യ​ൽ ധ​ന​കാ​ര്യ​വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ് എ​ന്ന് മ​റു​പ​ടി​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

മാ​സം പ​കു​തി​യാ​യി​ട്ടും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം ന​ട​ക്കാ​ത്ത​ത് ധ​ന​കാ​ര്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള അ​നാ​സ്ഥ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ മാ​സ​ങ്ങ​ളി​ൽ ശ​മ്പ​ള വി​ത​ര​ണ​ത്തി​ന്റെ സ​ന്ദ​ർ​ഭ​ത്തി​ൽ എ​ൻ.​ജി.​ഒ യൂ​നി​യ​ന്റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ശ​മ്പ​ള വി​ത​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് സാ​ധി​ച്ച​തെ​ന്നും എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് . ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ടു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ഈ ​നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത സ​മ​ര​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ നി​രു​ത്ത​ര​വാ​ദ നി​ല​പാ​ട് തി​രു​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ ത​ല​ത്തി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യം ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സ​മ​ര​ത്തി​ലാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​മ്പി​ൽ യൂ​നി​യ​ൻ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തും. ജീ​വ​ന​ക്കാ​രു​ടെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ഇ​തു​വ​രെ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​വു​മാ​യി എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​ണ്ട്. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത കാ​ലം മു​ത​ൽ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ത​ട​ഞ്ഞ് ജീ​വി​ക്കാ​ൻ ത​ന്നെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​മ​മാ​ത്ര​മാ​യ തു​ക പോ​ലും ഫ​ണ്ട് ഇ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ട​ന ചൊ​വ്വാ​ഴ്ച ക​ണ്ണൂ​രി​ൽ പി​ച്ചതെ​ണ്ട​ൽ​സ​മ​രം ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ശ​മ്പ​ളം ന​ൽ​കാ​തെ ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ട്ട സ​ർ​ക്കാ​ർ നീ​തി​പാ​ലി​ക്കു​ക, 2018 മു​ത​ൽ ത​ട​ഞ്ഞുവെ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, ആ​റു​വ​ർ​ഷ​മാ​യി പി​ടി​ച്ചു വെ​ച്ച ഡി.​എ അ​നു​വ​ദി​ക്കു​ക, ത​ട​ഞ്ഞുവെ​ച്ച ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ൽ വ​രു​ത്തു​ക, ജീ​വ​ന​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന സ​ർ​ക്കാ​ർ നീ​തി പാ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി രാജസ്ഥാനിലെ...

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിനം ചിലർക്കു പ്രതീക്ഷകളുടെ...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന് തിരുവനന്തപുരം:...

ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!

പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് 'ഷോക്ക്' ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ...

Related Articles

Popular Categories

spot_imgspot_img