web analytics

കൊമ്പന്മാര്‍ കുത്തുകൂടിയത് ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്ത്; ഈ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നെന്ന് ജോമോന്‍ ടി. ജോണ്‍.

ആനകളുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. എടുത്ത അവസാന ഷോട്ട് ഒന്നുകൂടി റീട്ടേക്ക് എടുക്കുകയായിരുന്നു. അതിനിടയിലാണ് സാധുവിന്റെ പിറകില്‍ നിന്ന ആന കുത്തിയത്. As the elephant dried up, the entire crew was terrified. Have the visuals

ആദ്യം കുത്തിയപ്പോള്‍ സാധു വീണ്ടും അവിടെ തന്നെ വന്നുനിന്നു. പിന്നെയും കുത്തിയപ്പോളാണ് ആന ഓടിയതെന്നും ജോമോന്‍ ടി ജോണ്‍ പറഞ്ഞു.

ആന വിരണ്ടതോടെ ക്രൂ മുഴുവന്‍ ഭയന്നോടി. ദൃശ്യങ്ങള്‍ കൈവശം ഉണ്ട്. ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും ജോമോന്‍ ടി ജോണ്‍ പറഞ്ഞു. നേരത്തെ ആനയെ കണ്ടെത്തിയിരുന്നു.

പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്.എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്.

ഈ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനില്‍ ആയിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വച്ചായിരുന്നു ആ സമയത്തെ ഷൂട്ടിംഗ്. നടന്‍ അങ്ങോട്ട് വരാനിരിക്കവെയാണ് ആനകള്‍ കുത്തുകൂടിയത് എന്നാണ് ജോമോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

അഞ്ച് ആനകളെയാണ് ഷൂട്ടിംഗിനായി എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.

മണികണ്ഠന്റെ കുത്തേറ്റിട്ടും ആദ്യം നേരത്തെ നിന്ന സ്ഥലത്തേക്ക് സാധു തിരിച്ച് എത്തിയിരുന്നു. രണ്ടാമത്തെ കുത്ത് കുറച്ച് ശക്തിയേറിയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു.

ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായത്. എല്ലാ വശത്തും കാടാണ്, നടുവില്‍ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ ക്യാമറയുമായി വീണു. ആര്‍ക്കും പരിക്കുകളൊന്നുമില്ല. കേരളത്തില്‍ ഒരു മാസത്തെ ഷൂട്ടാണ് ചാര്‍ട്ട് ചെയ്തിരുന്നത്.

ഇതിന്റെ പകുതിയേ പൂര്‍ത്തിയായിട്ടുള്ളൂ. രണ്ട് ദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിംഗ് പുരോഗമിച്ചതെന്നും ജോമോന്‍ വ്യക്തമാക്കി. അതേസമയം, കാട് കയറിയ പുതുപ്പള്ളി സാധുവിനെ റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെ വച്ചാണ് വനംവകുപ്പ് സംഘം കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

Related Articles

Popular Categories

spot_imgspot_img