കോന്നി: ബി.ജെ.പിയിൽനിന്ന് കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി.Health Minister Veena George, who was garlanded, was arrested for selling foreign liquor on Gandhi Jayanti
മയിലാടുംപാറ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. ഏഴ് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മലയാലപ്പുഴ ജങ്ഷന് സമീപത്താണ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഏതാനും മാസംമുമ്പാണ് ആരോഗ്യമന്ത്രി വീണ ജോർജ്, സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ ചേർന്ന് കാപ്പക്കേസ് പ്രതി അടക്കമുള്ളവരെയും സുധീഷിനെയും മാലയിട്ട് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്.