പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി;സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധന ഉടൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ വൈ​കാ​തെ ഉ​ത്ത​ര​വി​റ​ക്കും.Regulatory Commission to increase electricity rates in the state without delay

കെ.​എ​സ്.​ഇ.​ബി ശി​പാ​ർ​ശ ചെ​യ്​​ത ‘സ​മ്മ​ർ താ​രി​ഫ്​’ അം​ഗീ​ക​രി​ക്കാ​ൻ ഇ​ട​യി​ല്ലെ​ങ്കി​ലും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​നാ​ണ്​​ സാ​ധ്യ​ത. നി​ല​വി​ലെ നി​ര​ക്കി​ന്‍റെ​ കാ​ലാ​വ​ധി ജൂ​ൺ 30ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഈ ​മാ​സം 30 വ​രെ​യും പി​ന്നീ​ട്​ ഒ​ക്​​ടോ​ബ​ർ 31 വ​രെ​യോ പു​തി​യ നി​ര​ക്ക്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ​യോ നി​ല​വി​ലെ നി​ര​ക്ക്​ തു​ട​രു​മെ​ന്ന്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

തെ​ളി​വെ​ടു​പ്പു​ക​ളി​ൽ ല​ഭി​ച്ച ക​ണ​ക്കു​ക​ളും നി​ർ​​ദേ​ശ​ങ്ങ​ളും ക​മീ​ഷ​ൻ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്. ​ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​പെ​ടാ​തെ പു​റ​ത്തു​നി​ന്ന്​ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ ​വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ ഭാ​രം ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ്​ തെ​ളി​വെ​ടു​പ്പു​ക​ളി​ൽ ഉ​യ​ർ​ന്ന​ത്.

2024-25ൽ ​യൂ​നി​റ്റി​ന്​ 30.19 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ്മ​ർ താ​രി​ഫാ​യി ജ​നു​വ​രി മു​ത​ൽ ​മേ​യ്​ വ​രെ 10 പൈ​സ അ​ധി​ക​വും ആ​വ​ശ്യ​പ്പെ​ട്ടു. ​ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ഇ​ല​ക്​​ട്രി​സി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ൻ 64 പ്ര​കാ​രം അ​പേ​ക്ഷ ല​ഭി​ച്ച്​ 120 ദി​വ​സ​ത്തി​ന​കം ​തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ.”

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക...

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img