web analytics

അ​ർ​ബു​ദ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ത് ഉ​ൾ​പ്പെ​ടെ 49,654 പ്രോ​ട്ടീ​ൻ കോ​ഡി​ങ്​ ജീ​നു​ക​ൾ; കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി;അർബുദ ഗവേഷണങ്ങൾക്ക് സഹായകരമാകും

കൊ​ച്ചി: ക​ല്ലു​മ്മ​ക്കാ​യ​യു​ടെ ജ​നി​ത​ക ര​ഹ​സ്യം ക​ണ്ടെ​ത്തി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​ഐ). ക്രോ​മ​സോം ത​ല​ത്തി​ൽ ക​ല്ലു​മ്മ​ക്കാ​യ​യു​ടെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം സി.​എം.​എ​ഫ്.​ആ​ർ.​ഐ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.Central Marine Fisheries Research Institute discovers the genetic secret of stonefish money

നേ​ര​ത്തേ, മ​ത്തി​യു​ടെ ജ​നി​ത​ക​ഘ​ട​ന​യും സി.​എം.​എ​ഫ്.​ആ​ർ.​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ്​ ഡോ. ​സ​ന്ധ്യ സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം ന​ട​ത്തി​യ​ത്.

ജ​ല​കൃ​ഷി രം​ഗ​ത്ത് കേ​ര​ള​ത്തി​ല​ട​ക്കം ഏ​റെ വാ​ണി​ജ്യ-​പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി. അ​വ​യു​ടെ വ​ള​ർ​ച്ച, പ്ര​ത്യു​ൽ​​പാ​ദ​നം, രോ​ഗ​പ്ര​തി​രോ​ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ജ​നി​ത​ക​വി​വ​ര​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ല്ലു​മ്മ​ക്കാ​യ ഉ​ൽ​പാ​ദ​നം കൂ​ടാൻ ഇ​ത് വ​ഴി​തു​റ​ക്കു​മെ​ന്ന് സി.​എം.​എ​ഫ്.​ആ​ർ.​ഐ ഡ​യ​റ​ക്ട​ർ ഡോ. ​ഗ്രി​ൻ​സ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു. പ​രാ​ദ​രോ​ഗ​ങ്ങ​ളാ​ണ് ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​ക്ക് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി. ജ​നി​ത​ക​ഘ​ട​ന​ വി​ശ​ദ​മാ​യി മ​ന​സ്സി​ലാ​ക്കു​ന്ന​തി​ലൂ​ടെ ഇ​വ​ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞേക്കും.

അ​ർ​ബു​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പു​തി​യ മാ​തൃ​ക ജീ​വി​വ​ർ​ഗ​മാ​യി ക​ല്ലു​മ്മ​ക്കാ​യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ തു​റ​ന്നി​ടു​ന്ന​താ​ണ് ​പ​ഠ​ന​മെ​ന്ന് ഡോ. ​സ​ന്ധ്യ സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

അ​ർ​ബു​ദ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ത് ഉ​ൾ​പ്പെ​ടെ ക​ല്ലു​മ്മ​ക്കാ​യ​യി​ലെ മൊ​ത്തം 49,654 പ്രോ​ട്ടീ​ൻ കോ​ഡി​ങ്​ ജീ​നു​ക​ൾ ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നേ​ച്ച​ർ ഗ്രൂ​പ്പി​ന്‍റെ സ​യ​ന്റി​ഫി​ക് ഡേ​റ്റ ജേ​ണ​ലി​ലാ​ണ് ഗ​വേ​ഷ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​ജി. വൈ​ശാ​ഖ്, ഡോ. ​വി​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ല​ളി​ത ഹ​രി ധ​ര​ണി, ഡോ. ​അ​ഖി​ലേ​ഷ് പാ​ണ്ഡെ, ഡോ. ​അ​ഭി​ഷേ​ക് കു​മാ​ർ, ഡോ. ​ജെ.​കെ. ജെ​ന എ​ന്നി​വ​രും ഗ​വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക സംഭാവന നൽകി എം.എ. യൂസഫലി

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു ഡൽഹി: ഛത്തീസ്ഗഡിലെ ബിജാപ്പൂർ...

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! 'തിരനോട്ടം' ഹീറോയുടെ...

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ ക്രേസ്

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ...

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

"മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി"; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി:...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

Related Articles

Popular Categories

spot_imgspot_img