സ്വാതന്ത്ര്യ സമര പോരാളി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചോരയല്ലെ, വീറും വാശിയും കൂടും; യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച കെസിയ മറിയം സബിനെ പറ്റി കൂടുതൽ അറിയാം

യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് കെസിയ മറിയം സബിൻ. ഇടംകൈ ബാറ്ററും ബൗളറുമാണ്. നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിലാണ് ഇടംപിടിച്ചത്.Kezia Maryam Sabin named in UAE women’s cricket team

വർക്കലയിലെ സബിൻ ഇഖ്ബാൽ-മറിയം മാത്യു ദമ്പതിമാരുടെ മകളായ കെസിയയുടെ ജനനം യു.എ.ഇ.യിലായിരുന്നു.

അതുകൊണ്ടാണ് യു.എ.ഇ. ദേശീയടീമിൽ ഇടംകിട്ടിയത്. കേരളത്തിന്റെ ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. ഈ വർഷമാദ്യം യു.എ.ഇ.യിലേക്ക് തിരികെപ്പോയി.

സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനായ സബിൻ ഇഖ്ബാലിന്റെയും മറിയം മാത്യുവിന്റെയും മകളായ കെസിയ മറിയം സബിനാണ് യുഎഇ ​ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചത്.

യുഎഇയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന ഈ ഇടംകയ്യൻ ബാറ്ററും ബോളറുമായ കെസിയ മറിയം സബിൻ ഈ സ്വപ്ന നേട്ടത്തിലെത്തിചേർന്നതിന് പിന്നിൽ വലിയ ത്യാ​ഗങ്ങളുടെ കഥയുണ്ട്.

കെസിയയുടെ അമ്മ, മറിയം മാത്യു പക്ഷാഘാതത്തെത്തുടർന്നു കിടപ്പിലായിട്ട് 19 വർഷമായി . കെസിയയാണ് അമ്മയുടെ കാര്യങ്ങൾ‍ നോക്കിയിരുന്നത്. ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോഴും അമ്മയുടെ വിളിയായിരുന്നു കെസിയയുടെ കാതിൽ മുഴങ്ങിയിരുന്നത്.

അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചിന്തയിൽ ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോൾ സഹോദരൻ ഷോൺ അമ്മയുടെ പരിചരണം ഏറ്റെടുത്ത് കെസിയയെ സ്വപ്നങ്ങൾ കയ്യടക്കാനായി പറഞ്ഞുവിട്ടു.

ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റും സ്പോർട്സ് ലേഖകനുമാണ് പിതാവ് സബിൻ ഇക്ബാൽ . സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനായ സബിനും മറിയം മാത്യുവും നേരത്തേ യുഎഇയിൽ പത്രപ്രവർത്തകരായിരുന്നു.

കെസിയ ജനിച്ചത് അവിടെ വച്ചാണു . പിന്നീട് കുടുംബം തിരുവനന്തപുരത്തേക്കു മടങ്ങി. കെസിയയുടെ ജനനം യുഎഇയിൽ ആയതിനാൽ ദേശീയ ടീമിലേക്കു പ്രവേശനം എളുപ്പമായി.

കെസിയ 7 വർഷം മുൻപാണ് ക്രിക്കറ്റ് കരിയർ ലക്ഷ്യമിട്ടു തീവ്രപരിശീലനം ആരംഭിച്ചത്. എട്ടിൽ പഠനം ഓപ്പൺ സ്കൂളിലാക്കി. പരിശീലനത്തിനായി സമയം നീക്കിവച്ചു. തിരുവനന്തപുരത്ത് കെസിഎയുടെ പരിശീലനം നേടിയ ശേഷം ബെംഗളൂരുവിൽ രാഹുൽ ദ്രാവിഡ് അക്കാദമിയിൽ ചേർന്നു. 20 വയസ്സാണ് കെസിയക്ക്.

സ്കോളർഷിപ്പോടെ ചെന്നൈയിൽ രവി ശാസ്ത്രിയുടെ ക്രിക്കറ്റ് സ്കൂളിലെത്തി. ഇതിനിടെ രാജസ്ഥാൻ റോയൽസ് അക്കാദമിയിലും ക്രിക്കറ്റ് പഠിച്ചു. അണ്ടർ 19 മത്സരത്തിൽ 2 തവണ കേരളത്തിനായി കളിച്ചു. മണിപ്പുരിനും മിസോറമിനും എതിരെ മികച്ച പ്രകടനം പുറത്തെടുത്തു. യുഎഇ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ അഹമ്മദ് റാസ, കെസിയയുടെ കളി വിഡിയോയിൽ കണ്ടാണ് യുഎഇയിലേക്കു ക്ഷണിച്ചത്.

കഴിഞ്ഞ ദിവസമാണു നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ താനുണ്ടെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നു കെസിയ പറഞ്ഞു.ആ നിമിഷം ‘സന്തോഷം അടക്കാനായില്ല മമ്മയെ ഓർത്തു കരഞ്ഞു.

ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് മമ്മയായിരിക്കും.പിന്നെ ഷോണും. ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ മോഹം . അതിന് കടമ്പകളേറെയാണ് . സമയവും പ്രായവും കടന്നു പോകുകയല്ലേ. അതുകൊണ്ട് ജനിച്ച രാജ്യത്തിനു വേണ്ടി കളിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്നുവെന്നു മാത്രം.’ കെസിയ പറഞ്ഞു.ടൂർണമെന്റിലെ മൂന്നാമത്തെ രാജ്യം സിംബാബ്‌വെയാണു.”

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img