web analytics

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചെന്ന് തമിഴ്നാട് സ്വദേശി; വന്നത് സ്വന്തമായി പ്രിൻറ് ചെയ്ത ടിക്കറ്റുമായി; എത്തിയത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍;  കയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. A man from Tamil Nadu was arrested by the police with a fake ticket prepared in the name of monsoon bumper of Kerala state lottery

തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ സ്ട്രീറ്റ് നം.7/170-ല്‍ അരുണാസലത്തിന്റെ മകന്‍ എ.സെല്‍വകുമാറാണ് പിടിയിലായത്.

കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. 

ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. 

വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഭാഗ്യക്കുറി വകുപ്പു ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വകുപ്പ്  നല്‍കിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img