ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ 21 വയസ്സുകാരൻ പിടിയിൽ. ർ ഇന്നു പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട രഘുബീർ നഗർ നിവാസിയായ ഗൗതമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി ഗൗതം സമ്മതിക്കുകയായിരുന്നു. (A 21-year-old man stabbed his wife to death in a car)
ഗൗതമിന്റെ ഭാര്യ മന്യ (20) ആണു മരിച്ചത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്:
വീട്ടുകാരുടെ അനുവാദമില്ലാതെ കഴിഞ്ഞ മാർച്ചിലാണ് ഗൗതമും മന്യയും വിവാഹിതരായത്. വിവാഹശേഷവും ഇരുവരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ഇടയ്ക്ക് പല സ്ഥലങ്ങളിൽവച്ച് കണ്ടുമുട്ടുകയായിരുന്നു പതിവ്.
ഞായറാഴ്ച രാത്രി രജൗരി ഗാർഡൻ ഏരിയയിലെ തിതാർപുരിൽ കാറിൽവച്ച് ഇരുവരും കണ്ടു സംസാരിച്ചു. ഒരുമിച്ച് താമസിക്കണമെന്ന് മന്യ ആവശ്യപ്പെട്ടു. ഇതു വാക്കുതർക്കത്തിലേക്കു നയിക്കുകയും മന്യയെ ഗൗതം കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ചെന്ന് ഉറപ്പായതിനു പിന്നാലെ ശിവാജി കോളജിനു സമീപം കാർ നിർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം പൊലീസിന്റെ പിടിയിലായത്. മന്യയ്ക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.