web analytics

പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങി; ആശാ പ്രവർത്തകർ എത്തിയപ്പോൾ വീട്ടിൽ കുഞ്ഞില്ല; മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തെന്ന് മറുപടി; കുഞ്ഞിനെ വിറ്റതെന്ന് സംശയം

ആലപ്പുഴ: നവജാത ശിശുവിനെ കാണാനില്ലെന്ന് പരാതി. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണു കാണാനില്ലെന്നു പരാതി ഉയർന്നത്.Complaint of missing newborn baby

ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം ശനിയാഴ്ച അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങിയതാണ്. ആശാ പ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞ് ഇല്ല എന്ന വിവരം പുറത്തറിയുന്നത്.

യുവതിയോടും ഭർത്താവിന്റെ വീട്ടുകാരോടും ആശാ പ്രവർത്തകർ അന്വേഷിച്ചെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തുവെന്ന മറുപടിയാണു യുവതി നൽകിയത്.

ആശാ പ്രവർത്തകർ അറിയിച്ചത് അനുസരിച്ച് ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ആശുപത്രിയിൽ പോയില്ലെന്നും ആശുപത്രിയിൽ പരിചരിക്കാൻ വേണ്ടി മറ്റൊരാളെയാണ് നിർത്തിയിരുന്നത് എന്നും പറയുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ സൂചന. യുവതിക്കു മറ്റു രണ്ടു മക്കൾ കൂടിയുണ്ട്. മൂന്നാമതൊരു കുഞ്ഞിനെക്കൂടി വളർത്താനുള സാഹചര്യമില്ലെന്ന് അമ്മ പറഞ്ഞതായി ആശാ പ്രവർത്തകർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img