web analytics

ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം; മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്ന് ഷമ്മി തിലകൻ

കൊല്ലം: താര സംഘടനയായ ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപ്പുതിന്നവർ ആരാണെങ്കിലും വെള്ളം കുടിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.(Actor shammy thilakan against mohanlal)

‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ​ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം.

ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വി​ഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിൻ്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എൻ്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം’, ഷമ്മി തിലകൻ പറഞ്ഞു. മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താൻ ചോദിച്ചിട്ടുള്ളതാണെന്ന് ഷമ്മി തിലകൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

Related Articles

Popular Categories

spot_imgspot_img