web analytics

എങ്ങനെ തടയാം ഭക്ഷ്യവിഷബാധ ?? പിടിപെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സങ്കീർണമാകും…..

വീട്ടിലെ ഭക്ഷണം ഒഴിവാക്കി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർധിച്ചതോടെ ഭക്ഷ്യ വിഷബാധയുടെ വാർത്തകളും സാധാരണമായിത്തുടങ്ങി. Food poisoning can become complicated if these things are not taken care of

വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാകംചെയ്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്ക് കാരണാകുക. വൃത്തിയില്ലാത്ത ഭക്ഷണശാലകളും ശരിയായി പാകം ചെയ്യാത്ത മാംസ ഭക്ഷണങ്ങൾ വിൽക്കുന്നതും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു.

ഭക്ഷണത്തിലോ മറ്റു പാനീയങ്ങളിലോയുള്ള ബാക്ടീരിയകളും അപകടകരമായ വസ്തുക്കളും ഭക്ഷ്യ വിഷബാധയ്ക്ക് വഴിവെക്കാറുണ്ട്.

വയറുവേദന, പനി, തലവേദന, വയറിളക്കം , ഛർദി തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണ ഗതിയിൽ ഭക്ഷ്യവിഷബാധയുടേതായി അനുഭവപ്പെടുക. ചികിത്സ തേടാതെ തന്നെ പലപ്പോഴും ഭക്ഷ്യവിഷബാധയേറ്റ രോഗി സുഖപ്പെടാറുണ്ടെങ്കിലും എല്ലായ്‌പ്പോഴും ഭക്ഷ്യ വിഷബാധ നിസാരമാകണം എന്നില്ല.

ചിലപ്പോൾ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം പ്രശ്‌നങ്ങൾ സങ്കീർണമാക്കും. കൈകാലുകളുടെ ചലനം നിലയ്ക്കുക, മങ്ങിയ കാഴ്ച്ച എന്നിവ ഭക്ഷ്യ വിഷബാധ നാഡീവ്യവസ്ഥയെ ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്.

ഭക്ഷ്യവിഷബാധ ഉണ്ടായാൽ ഉപ്പ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിലെ ലവണാംശങ്ങൾ നഷ്ടപ്പെടാതെ നിർത്തുന്നതിനും നിർജലീകരണം തടയുന്നതിനും ഉപകരിക്കും.

കൊഴുപ്പ് അധികമില്ലാത്ത ഭക്ഷണങ്ങൾ കഴിച്ച ശേഷം രോഗിയെ വിശ്രമിക്കാൻ അനുവദിക്കുക. ക്ഷീണവും രോഗലക്ഷണങ്ങളും അധികമായാൽ സ്വയം ചികിത്സയരുത് ഉടൻ തന്നെ വിദഗ്ദ്ധ ചികിത് തേടുക.

ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷ്യ വിഷബാധ തടയാം. പാചകം ചെയ്യുന്ന സ്ഥലങ്ങൾ കത്തികൾ, പാത്രങ്ങൾ, കട്ടിങ്ങ് ബോർഡ് തുടങ്ങി പാത്രം വൃത്തിയാക്കുന്ന സ്‌ക്രബ്ബറുകളിൽ വരെ ബാക്ടീരിയയുടെ സാനിധ്യം ഉണ്ടാവാം എന്നതിനാൽ ഇവ ഉപയോഗ ശേഷം വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുക.

പലപ്പോഴും റഫ്രിജറേറ്ററുകളുടെ ശുചിത്വം ആരും ശ്രദ്ധിക്കാറില്ല റഫ്രിജറേറ്ററിന് ഉള്ളിലെ ടാങ്കിൽ വെള്ളം കെട്ടി നിന്ന് ദുർഘന്ധം വരുമ്പോൾ വൃത്തിയാക്കുന്ന ശീലം ഉപേക്ഷിക്കുക മാസത്തിലൊന്ന് എങ്കിലും റഫ്രിജറേറ്റർ വൃത്തിയാക്കാൻ സമയം കണ്ടെത്തണം.

പാസ്ചറൈസ് ചെയ്യാത്ത് പച്ചപ്പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഷേക്ക് പോലുള്ള പാനീയങ്ങൾ കുട്ടിക്കുമ്പോൾ ലഭിക്കുന്ന ബേക്കറികൾ വൃത്തിയുള്ളതാണോ എന്ന് ഉറപ്പു വരുത്തുക.

ഷവർമ, മന്തി പോലുള്ള ഫാസ്റ്റ് ഫുഡ്ഡുകളിൽ നിന്നും ഭക്ഷ്യ വിഷബാധയേൽക്കുന്ന സംഭവങ്ങൾ വ്യാപകമായതിനാൽ ശുചിത്വമുള്ള ഹോട്ടലുകളെ മാത്രം ആശ്രയിക്കുക. മാംസവും , മീനും, മുട്ടയും നന്നായി വേവിച്ച് ശേഷം മാത്രം ഉപയോഗിക്കുക. മുട്ടയുടെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിക്കണം.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Related Articles

Popular Categories

spot_imgspot_img