web analytics

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിയ്ക്കരുത് ; സ്‌ട്രോക്കിന്റേതാകാം.. ഉണ്ടായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇതാ

സ്‌ട്രോക്കും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇന്ന് വലിയ ചർച്ചയാണ്. എന്നാൽ സ്‌ട്രോക്ക് ഉണ്ടാകുന്നത് എങ്ങിനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന് വലിയ ധാരണയില്ല. Do not ignore these symptoms; Could be a stroke

പക്ഷാഘാതം അതായത് സ്‌ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുമൂലമോ രക്തക്കുഴൽ അടയുന്നത് മൂലമോ സംഭവിക്കാം. പലപ്പോഴും സ്‌ട്രോക്ക് ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ വൈകുന്നതും രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും.

കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം, മുഖം പെട്ടെന്ന് കോടിവരിക, കാഴ്ച്ചമങ്ങൽ , ബോധക്ഷയം എന്നിവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സനേടണം. സ്‌ട്രോക്ക് ചികിത്സയിൽ സെക്കൻഡുകൾ പോലും വിലപ്പെട്ടതാണ്.

സ്‌ട്രോക്ക് ഉണ്ടാകുന്നതിൽ 85 ശതമാനവും തലച്ചോറിലെ രക്തക്കുഴൽ തടസപ്പെടുന്നതുമൂലം ഉണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കാണ് . തലച്ചോറിൽ രക്തക്കട്ട രൂപപ്പെട്ട് അടവുണ്ടായാൽ ഏറ്റവും അടുത്ത സമയത്ത് തന്നെ രക്തക്കട്ട അലിയിച്ചു കളയാനുള്ള ”ഇൻട്രോ വീനസ് ത്രോഹലൈസിസ് ‘ എന്ന ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ട്.

തലച്ചോറിൽ രക്തം കിട്ടാതെ വരുന്ന സമയം വൈകുന്നത് അനുസരിച്ച് ന്യൂറോണുകൾ നശിക്കുമെന്നതിനാൽ ഉടൻ തന്നെ കുത്തിവെയ്പ്പ് എടുക്കണം. നാലു മണിക്കൂറിനുള്ളിൽ കുത്തിവെയ്പ്പ് എടുക്കാനാകുമെങ്കിലും എത്ര വേഗം ചികിത്സ ലഭ്യമാക്കുന്നോ അത്രയും രോഗിയ്ക്ക് നല്ലതാണ്.

കതീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമിയും ചികിത്സയായി ചെയ്യാറുണ്ട്. തലച്ചോറിൽ രക്തസ്രാവവുണ്ടായി സംഭവിക്കുന്ന ഹെമറേജ് സ്‌ട്രോക്ക് ഉണ്ടായാലും അടിന്തര ചികിത്സ നേടണം.

ഹെമറേജ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണം അമിത രക്തസമർദമാണെന്നതിനാൽ അമിത രക്തസമർദമുള്ള രോഗികളെ ശ്രദ്ധിക്കണം. രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സമയത്തെ ആശ്രയിച്ചാണ് അതിജീവനം എന്നതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കുക.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച്...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു; മലയാളികൾ ഉൾപ്പെടെ പരിഭ്രാന്തിയിൽ; പോലീസ് അന്വേഷണം ഊർജ്ജിതം

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു ലണ്ടനിലെ നോർത്ത് വെസ്റ്റ്...

Related Articles

Popular Categories

spot_imgspot_img