web analytics

രണ്ടാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു: ഈവർഷം 8 പേരിൽ കൂടി പരീക്ഷിക്കും: ഇലോണ്‍ മസ്‌ക് ലോകം കീഴ്മേൽ മറിക്കുമോ ?

ശരീരം തളര്‍ന്ന രോഗികള്‍ക്ക് ചിന്തയിലൂടെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ഉപകാരണമായ ന്യൂറാലിങ്കിന്റെ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ഉപകരണം
രണ്ടാമതൊരു രോഗിയില്‍ കൂടി സ്ഥാപിച്ചതായി കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. (Second patient implanted with Neuralink brain chip )

ആദ്യ രോഗിയെ പോലെ തന്നെ നട്ടെല്ലിന് പരിക്കേറ്റ രോഗിയില്‍ തന്നെയാണ് രണ്ടാമതും ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചതെന്ന് വെള്ളിയാഴ്ച ഒരു പോഡ്കാസ്റ്റില്‍ മസ്‌ക് പറഞ്ഞു.

ഈ വര്‍ഷം തന്നെ എട്ട് പേരില്‍ കൂടി ഉപകരണം സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക് പറയുന്നു.

ടെലിപ്പതി എന്ന് വിളിക്കുന്ന ഉപകരണം. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശരീരം തളര്‍ന്ന രോഗികള്‍ക്ക് ചിന്തയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവ് നല്‍കുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച ഈ ഉപകരണം.

ജനുവരിയില്‍ അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലാണ് ന്യൂറാലിങ്ക് ആദ്യമായി ഘടിപ്പിച്ചത്.

ഒരു അപകടത്തില്‍ ശരീരം തളര്‍ന്നുപോയ ഇയാള്‍ക്ക് ന്യൂറാലിങ്ക് ചിപ്പിന്റെ സഹായത്തോടെ വീഡിയോ ഗെയിമുകള്‍ കളിക്കാനും ഇന്റര്‍നെറ്റില്‍ തിരയാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കാനും ലാപ്‌ടോപ്പിലെ കഴ്‌സര്‍ നീക്കാനും സാധിച്ചിരുന്നു.

എന്നാൽ,ഇയാളിൽ ഘടിപ്പിച്ച ന്യൂറാലിങ്ക് ഉപകരണത്തില്‍ ചില സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.

ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടായിരിക്കും രണ്ടാമത്തെ ആളില്‍ ഉപകരണം സ്ഥാപിക്കുകയെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഉപകരണം ഘടിപ്പിച്ചിരിക്കുന്ന ആളുടെ പേര് വിവരങ്ങള്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. രണ്ടാമത്തെ രോഗിയുടെ മസ്തിഷ്‌കത്തില്‍ സ്ഥാപിച്ച 400 ഓളം ഇലക്ട്രോഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

​’കുറഞ്ഞത് 4 മന്ത്രിമാർ വേണം!’ വി.ഡി. സതീശനോട് ആവശ്യങ്ങളുമായി ശിവഗിരി മഠം; സമുദായ സമവാക്യങ്ങളിൽ പുതിയ തർക്കം?

​'കുറഞ്ഞത് 4 മന്ത്രിമാർ വേണം!' വി.ഡി. സതീശനോട് ആവശ്യങ്ങളുമായി ശിവഗിരി മഠം; സമുദായ...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

Related Articles

Popular Categories

spot_imgspot_img