web analytics

ഈ ഭക്ഷണക്രമം ശീലമാക്കൂ; നിങ്ങളുടെ ആയുസ് 20 ശതമാനം വർദ്ധിപ്പിക്കാം !

ദീർഘായുസ്സ് നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണെങ്കിൽ, നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഭക്ഷണക്രമം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. ശരീര ഭാരം കുറയ്ക്കാനോ, അല്ലെങ്കിൽ കൂടുതൽ ആരോഗ്യകരമായി ജീവിക്കാനോ ഒക്കെയാണ് നാം പ്രത്യേക ഭക്ഷണ ക്രമങ്ങൾ പാലിക്കുന്നത്. Get used to this diet; You can increase your lifespan by 20 percent

നീണ്ട 36 വർഷത്തെ പഠനത്തിനിടെ ഈ ഭക്ഷണക്രമങ്ങളിൽ ഏതെങ്കിലും പിന്തുടരുന്ന ആളുകൾ മരിക്കാനുള്ള സാധ്യത 20% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയും കുറവാണ് എന്ന് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുകയാണ്.

എന്താണ് ഹാർവാർഡ് ഡയറ്റ്?

ലാസ് വെഗാസിലെ നെവാഡ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ & ഡയറ്ററ്റിക്‌സിലെ ഡിഡാക്റ്റിക് പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടറായ സാമന്ത കൂഗൻ പറയുന്നതനുസരിച്ച് , ഹാർവാർഡ് ഡയറ്റ് അഥവാ ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്, 2011 ജൂണിൽ USDA വികസിപ്പിച്ചെടുത്ത MyPlate-ന് സമാനമാണ്.

നിങ്ങളുടെ പ്ലേറ്റ്/ഭക്ഷണത്തിന്റെ 1/2 ഭാഗം പഴങ്ങൾ/പച്ചക്കറികൾ, 1/4 ധാന്യങ്ങളിൽ നിന്ന്, 1/4 പ്രോട്ടീനുകൾ എന്നിവ ഉൾക്കൊള്ളണമെന്ന് ഈ ആശയം മുന്നോട്ടുവയ്ക്കുന്നു.

ഹാർവാർഡ് ഡയറ്റ് ആ പാൽ ഉൽപ്പങ്ങൾക്കു പകരം വെള്ളം, കാപ്പി അല്ലെങ്കിൽ ചായ പോലുള്ള പാനീയങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

ഈ ഡയറ്റ് അനുസരിച്ച് പഞ്ചസാരയോ പഞ്ചസാര ഉൾപ്പെട്ട ഭക്ഷണങ്ങളോ ഉപേക്ഷിക്കേണ്ടതാണ്. മാത്രമല്ല, പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ വളരെ ചുരുക്കി മാത്രം ഉപയോഗിക്കുക.

ഹാർവാർഡ് ഡയറ്റ് അനുസരിച്ച് ഭക്ഷണത്തിൽ മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ – സസ്യ എണ്ണകളുടെ രൂപത്തിൽ, ഒലിവ്, കനോല, സോയ, നിലക്കടല, ധാന്യം, സൂര്യകാന്തി എണ്ണകൾ തുടങ്ങിയവ ഉൾപ്പെടുത്തുക.

ഹാർവാർഡ് ഡയറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദ്ദം എന്നിവയ്ക്കുള്ള സാധ്യത ഈ ഡയറ്റ് ഇല്ലാതാക്കുന്നു. ഭാരം കുറയ്ക്കുന്നതും ഈ ഭക്ഷണത്തിന്റെ ഒരു ഗുണമാണ്. ഹാർവാർഡ് ഡയറ്റിൽ സംസ്‌കരിച്ച ഭക്ഷണങ്ങളും പൂരിത കൊഴുപ്പുകളും കുറവായതിനാൽ ആണ് ഈ അസുഖങ്ങളിൽ നിന്നും മോചനം ലഭിക്കുന്നത്.

ഹാർവാർഡ് ഡയറ്റ് ഒരു ‘ഡയറ്റ്’ എന്നതിലുപരി ഭക്ഷണ ‘പദ്ധതി’ ആണ്. അതായത് ഡയറ്റ് എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന നിയതമായ ഒരു ഭക്ഷണക്രമം ഈ ഡയറ്റിൽ ഇല്ല. പകരം ആരോഗ്യകരമായ, ഒരു ഭക്ഷണ ശീലം ഉണ്ടാക്കുകയാണ് ഈ ഡയറ്റ് ചെയ്യുന്നത്.

ഈ ഭക്ഷണരീതിയിൽ കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ കുറവായിരിക്കുന്നതിനു പുറമേ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയും നിറഞ്ഞിരിക്കുന്നു.

ചുരുക്കിപ്പപറഞ്ഞാൽ ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നവ ഇവയാണ്:

മിക്ക ഭക്ഷണങ്ങളിലും പച്ചക്കറികളും പഴങ്ങളും പ്രധാനമായിരിക്കണം (നിങ്ങളുടെ പ്ലേറ്റിന്റെ 1/2)
നിങ്ങളുടെ ഭക്ഷണത്തിൽ ധാന്യങ്ങൾ കൂടുതൽ ഉപയോഗിക്കുക. (നിങ്ങളുടെ പ്ലേറ്റിന്റെ 1/4)
ആരോഗ്യകരമായ പ്രോട്ടീൻ മാത്രം ഉപയോഗിക്കുക (നിങ്ങളുടെ പ്ലേറ്റിന്റെ 1/4)
ആരോഗ്യകരമായ എണ്ണകൾ (മിതമായ അളവിൽ) ഉപയോഗിച്ച് വേവിക്കുക
പാലിന് പകരം വെള്ളവും ചായയും കാപ്പിയും കഴിക്കുക.

സംസ്കരിച്ച പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവയ്ക്ക് ഈ ഡയറ്റ് വളരെയധികം പ്രാധാന്യം നൽകുന്നു. മിതമായ അളവിൽ തൈര്, ചീസ്, കോഴി, മത്സ്യം എന്നിവയാണ് ഈ ഡയറ്റ് ഉപയോഗിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു!

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു! പാലക്കാട്: ഓടിത്തുടങ്ങിയ...

Related Articles

Popular Categories

spot_imgspot_img