web analytics

‘ഞാൻ എന്തിനാണോ വന്നത്, അത് ഞാൻ നേടി’; സ്കോട്ട്ലൻഡിൽ നിന്നും പുതിയനേട്ടം കരസ്ഥമാക്കി നടി സനുഷ; വൈറലായി ചിത്രങ്ങൾ

ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നാണ് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സൊസൈറ്റി പ്രോഗ്രാമിൽ സനുഷ എം.എസ്.സി നേടിയിരിക്കുന്നത്. ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് സനുഷ തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. (Actress Sanusha got a new achievement from Scotland; Pictures go viral)

സനുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമായി വളരെ അകലെ നിന്ന് ഈ രാജ്യത്തെത്തിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു.

എല്ലായ്പ്പോഴും എന്റെ ശക്തിയായ എന്നെ വഴിനടത്തുന്ന ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാം ഉള്ളതുകൊണ്ടുമാത്രമാണ് ഞാന്‍ ഇവിടെയത്തിയത്. ഇല്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്‍, അമ്മ, അനിയന്‍! ഞാന്‍ നേടിയ ഓരോ വിജയത്തിനും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി ഈ നേട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.

എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ്സി ബിരുദധാരിയാണ്. ഈ വിവരം നിങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തതില്‍ എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.”

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായാണ് സനുഷ സിനിമയിലെത്തിയത്. ദാദാസാഹേബ്, മേഘമല്‍ഹാര്‍, കരുമാടിക്കുട്ടന്‍, മീശമാധവന്‍, എന്റെ വീട് അപ്പുന്റേയും തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img