web analytics

‘എന്തുകൊണ്ട് സഞ്ജുവിനെ എപ്പോഴും? എന്റെ ഹൃദയം ഈ ചെറുപ്പക്കാരനൊപ്പം’: സഞ്ജുവിന് പിന്തുണയുമായി മുൻ താരം

സഞ്ജു സാംസണെ ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍നിന്ന് തഴഞ്ഞതില്‍ ബി.സി.സി.ഐ.ക്കെതിരേ വിമര്‍ശനം ഉയര്‍ത്തി മുന്‍ താരം ദോഡ ഗണേഷ്. സഞ്ജുവിന് പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണെന്ന് ഗണേഷ് പറഞ്ഞു. സഞ്ജുവിനോട് എല്ലായ്‌പോഴും പുലര്‍ത്തുന്ന ഈ സമീപനത്തെ ചോദ്യംചെയ്ത അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന അവസാന ടി20യില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്ന കാര്യംഓർമ്മിപ്പിക്കുകയും ചെയ്തു. (The former star criticized the BCCI for dropping Sanju from the ODI team)

‘ഏകദിനത്തില്‍ സഞ്ജു സംസണിന്റെ സ്ഥാനത്ത് ശിവം ദുബെയെ കൊണ്ടുവന്നത് പരിഹാസ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ പാവം സഞ്ജു സെഞ്ചുറി നേടിയിരുന്നു. എന്തുകൊണ്ട് അദ്ദേഹം എല്ലായ്‌പോഴും? എന്റെ ഹൃദയം ഈ ചെറുപ്പക്കാരനൊപ്പം’, എന്ന് ഗണേഷ് എക്‌സില്‍ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. അന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 114 പന്തില്‍ 108 റണ്‍സെടുത്ത് ടോപ് സ്‌കോററാവുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള പരമ്പരയാണ് ഈമാസം 27 മുതല്‍ നടക്കുക.

പരമ്പരയിൽ സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെട്ടത്. ടി20-യില്‍നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ സൂര്യകുമാര്‍ യാദവിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. രോഹിത്, കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ടപ്പോൾ സഞ്ജുവിന് അവസരം നിഷേധിക്കപ്പെട്ടതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img