കോട്ടയം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് സംഭവം. ഡ്രൈവർ ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.The stopped KSRTC bus went backwards and hit the wall
ഇന്ന് പുലർച്ചെയാണ് അപകടം. ബസ് പിന്നോട്ട് ഉരുണ്ടപ്പോൾ റോഡിൽ ആളുകളും വാഹനങ്ങലും കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് ഇടിച്ച് പി.ഡബ്ല്യു.ഡി കെട്ടിടത്തിൻറെയും പ്രസ് ക്ലബ്ബിൻറെയും ഗേറ്റ് തകർന്നിട്ടുണ്ട്.
കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് ആയിരുന്നു ബസ് നിർത്തിയിട്ടിരുന്നത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി, റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഗേറ്റും തകർത്ത് പ്രസ് ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ വളപ്പിൽ പ്രവേശിച്ച് വശത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.