web analytics

ഇന്ത്യക്ക് പുതിയൊരു കറൻസി കൂടി എത്തുന്നു ! യൂറോയും ഡോളറുമൊക്കെ ഇനി പിന്നിലാകും

ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തുന്നു. ആർ ഫൈവ് എന്ന ഈ കറൻസി ബ്രിക്സ് രാജ്യങ്ങളുടെ പൊതു നിയന്ത്രണത്തിൽ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. യൂറോ മാതൃകയിൽ ഒരു ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ ഇപ്പോൾ പദ്ധതിയിടുന്നത്. (A new currency is coming to India! The euro and the dollar will lag behind)

ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥകൾക്കൊപ്പം ചേർന്ന് ഒരു കറൻസി രൂപീകരിക്കാൻ കഴിഞ്ഞാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാൻ ആകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര ഫലത്തിൽ യൂറോയും ഡോളറിനും ഉള്ള അപ്രമാദിത്യം അവസാനിപ്പിക്കുകയും ചെയ്യാം.

ഇന്ത്യയുടെ റുപ്പി, റഷ്യയുടെ റൂബിൾ, ബ്രസീലിന്റെ റിയാൽ, സൗത്ത് ആഫ്രിക്കയുടെ റാൻ, ചൈനയുടെ റൻമിൻബി എന്നിവയുടെ എല്ലാം ആദ്യ അക്ഷരം ആർ ആണ്. ഇതിനാലാണ് പുതിയ കറൻസിക്ക് ആർ ഫൈവ് എന്ന പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്ക് ലോക കരുതൽ കറൻസി കൈവശം വയ്ക്കണമെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ആ രാജ്യം യുഎസ് ഡോളറിൽ വ്യാപാരം നടത്തണം. 1944 മുതൽ ഇതാണ് സ്ഥിതി.

രണ്ടാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടന്റെ പൗണ്ടിൽ നിന്നും യുഎസ് ഡോളർ ലോക വാണിജ്യ, വ്യാപാര, വിനിമയ ഉപാധിയായി മാറിയത്. കഴിഞ്ഞ 79 വർഷമായി അമേരിക്കൻ ഡോളർ ലോക കരുതൽ കറൻസിയായി തുടരുന്നുണ്ട്. ഈ സ്ഥാനം കയ്യടക്കാൻ ആണ് പല രാജ്യങ്ങളും രാഷ്ട്ര കൂട്ടായ്മകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് അന്താരാഷ്ട്ര തലത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തിക വിനിമയങ്ങളും നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ലോക സാമ്പത്തിക രംഗത്ത് ആധിപത്യം പുലർത്തുന്ന അമേരിക്കൻ ഡോളറിന് ബദലാകും ആർ ഫൈവ് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റിനെ വിളിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിർത്തുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നിർണ്ണായക ഇടപെടലുമായി...

റീൽസിനും പോസ്റ്റിനും ഇനി ‘ലൈസൻസ്’ വേണം! സ്ഥാനാർഥികളേ സൂക്ഷിക്കുക; കണ്ണുനട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഡിജിറ്റൽ ലോകത്തേക്ക് പടരുമ്പോൾ, സ്ഥാനാർഥികൾക്കും രാഷ്ട്രീയ...

Related Articles

Popular Categories

spot_imgspot_img