web analytics

ഈ പ്രമുഖ കമ്പനിയുടെ മൗത്ത് വാഷിൻറെ നിരന്തര ഉപയോഗം ക്യാൻസർ ഉണ്ടാക്കും ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ആധുനിക ലോകത്ത് നാം ഉപയോഗിക്കുന്ന ഒന്നിനും ഗ്യാരണ്ടിയില്ല. ഏതൊക്കെ എന്തിലൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് സാധാരണക്കാർക്ക് അറിയാൻ പ്രത്യേക മാർഗവുമില്ല. നാം ഉപയോഗിക്കുന്ന പല വസ്തുക്കളിലും അനാരോഗ്യകരമായ പല വസ്തുക്കളും ഉണ്ടെന്ന് അറിവുള്ളതാണ്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. (Continuous use of this famous company’s mouthwash can cause cancer study)

എപ്പോഴെങ്കിലുമൊക്കെ മൗത്ത് വാഷുകൾ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. അതിനാൽ തന്നെ ഈ കണ്ടെത്തൽ ആശങ്ക ഉണർത്തുന്നതാണ്. പ്രമുഖ കമ്പനിയുടെ മൗത്ത് വാഷ് ഉപയോഗം ക്യാൻസറിലേക്ക് നയിക്കും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബൽജിയത്തിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെഡിസിൻ ഇൻ ആൻവേർപ്പിൽ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ലിസ്‌റ്ററിൻ എന്ന ബ്രാൻഡ് മൗത്ത് വാഷാണ് അപകടം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഫ്യൂസോ ബാക്‌ടീരിയം ന്യൂക്ളിയേറ്റം, സ്ട്രെപ്‌ടോകോക്കസ് ആഞ്ചിനോസസ് എന്നീ ബാക്‌ടീരിയകളാണ് കാൻസറിന് കാരണമാകുന്നത്. ലിസ്‌റ്ററിൻ മൗത്ത് വാഷിലെ ആൽക്കഹോളിന്റെ ആധിക്യം ഈ ബാക്‌ടീരിയകളെ സൃഷ്‌ടിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

സ്ഥിരമായി ഇത് ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. മൗത്ത് വാഷ് കൂടിയേ തീരൂ എന്ന് നിർബന്ധമുള്ളവർ ആൽക്കഹോൾ കണ്ടന്റ് കുറഞ്ഞത് തിരഞ്ഞെടുക്കണം എന്നും പഠനം വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ക്രിസ് കന്യോണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. മറ്റുചില രോഗങ്ങളും ഇതേ മൗത്ത് വാഷ് കാരണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ക്രിസ് കന്യോൺ പറയുന്നത്.

നേരത്തെ നടത്തിയ പല പഠനങ്ങളിലും മൗത്ത് വാഷുകൾ കാൻസറിന് കാരണമാകുന്നുവെന്ന് നിഗമനത്തിലെത്തിയിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരിൽ തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് കാൻസർ ബാധിക്കുന്നതായി കണ്ടെത്തിയത്.
59 പേരിലാണ് പരീക്ഷണം നടത്തിയത്. മൂന്ന് മാസത്തേക്ക് ദിവസേനെ ലിസ്‌റ്ററിൻ ഇവരിൽ ഉപയോഗിക്കപ്പെട്ടു. തുടർന്നാണ് ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img