web analytics

ക്രമക്കേട്, അഴിമതി, ചേരിപ്പോര്; ഇടുക്കി കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് മാഫിയ സംഘത്തിന്റെ പ്രവർത്തനം; ഉദ്യോഗസ്ഥർക്ക് കുടപിടിച്ച് സർവീസ് സംഘടനകൾ

ഡി.ഇ.ഒ. ഓഫീസിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സർക്കാർ സ്‌കൂളിലെ വിദ്യാർഥികളുടെ പട്ടിക തിരുത്തി സ്വകാര്യ സ്‌കൂളിലേയ്ക്ക് മാറ്റിയ സംഭവത്തിന് പിന്നാലെ കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ കൂടുതൽ അഴിമതിക്കഥകൾ പുറത്ത്.

രക്ഷകർത്താക്കളോ സ്‌കൂൾ അധികൃതരോ അറിയാതെയാണ് തലയെണ്ണലിന് മുൻപ് സർക്കാരിന്റെ സമ്പൂർണ പോർട്ടലിൽ ഉദ്യോഗസ്ഥൻ തിരുത്തൽ വരുത്തിയത്. ഡി.ഇ.ഒ. അവധിയിൽ പ്രവേശിച്ച തക്കത്തിനായിരുന്നു ഉദ്യോഗസ്ഥർ ക്രമക്കേട് കാട്ടിയത്.

സംഭവത്തിൽ പങ്കാളിയായ ഉദ്യോഗസ്ഥനെതിരെ ഡി.ഇ.ഒ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണ വിധേയമായി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മാറ്റി നിർത്താൻ നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ സംഘടനകളുടെ സമർദം അതിജീവിച്ചാണ് പ്രശ്‌നക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഡി.ഇ.ഓ. റിപ്പോർട്ട് നൽകിയത്.

ഇതിനിടെ ഡി.ഇ.ഒ. ശകാരിച്ചതിന്റെ മനോവിഷമത്തിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അധ്യാപിക അശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഡി.ഇ.ഒ.യ്ക്ക് എതിരെ രംഗത്ത് വന്നു. വിവാദങ്ങൾ ശക്തമായതോടെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന്റെ രേഖകൾ ശരിയാക്കാൻ ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തു വരുന്നുണ്ട്.

സർവീസ് സംഘടനകളിൽ ശക്തമായ സ്വാധീനം ഉള്ളതിനാൽ മുൻപും അഴിമതിയാരോപണങ്ങൾ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർ അവ ഒതുക്കിത്തീർത്തിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഡി.ഇ.ഒ. ഓഫീസിലെത്തി അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കഥകൾ വാർത്തയായതോടെ സർവീസ് സംഘടനകളെ ഉപയോഗിച്ച് പ്രശ്‌നങ്ങൾ ഒതുക്കിത്തീർക്കാനുള്ള നീക്കവും ശക്തമാണ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ കൊച്ചി: ലൈംഗിക ആരോപണ...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

Related Articles

Popular Categories

spot_imgspot_img