web analytics

ഭാര്യക്കെതിരെ മോഷണത്തിന് പരാതി നൽകി: കാര്യം മനസ്സിലായ പോലീസ് കേസെടുത്തില്ല; കൊല്ലത്ത് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്ത് യുവാവ്

ഭാര്യക്കെതിരെ കേസെടുത്തില്ല എന്ന് ആരോപിച്ച് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ഭർത്താവ്. കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പുതുശ്ശേരി ലളിതാഭവനിൽ ധർമ്മ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. (A young man smashed the windows of a police jeep in Kollam)

ഭാര്യ സിമിയുടെ പേരിൽ മോഷണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർമ്മദാസ് കഴിഞ്ഞദിവസം ചിതറ പോലീസിൽ പരാതി നൽകിയത്. ഒരു വർഷം മുമ്പ് ഇവരുടെ വസ്തു വിറ്റതിന്റെ മൂന്നുലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഭാര്യയെടുത്ത് ഭാര്യയുടെ വീട്ടുകാർക്ക് നൽകി എന്നായിരുന്നു ആരോപണം.

ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസ് ഭാര്യയോട് വിവരം തിരക്കി. എന്നാൽ ധാരാളിയായ ഭർത്താവിന് അധിക ചിലവുകൾ ധാരാളമുള്ളതിനാൽ തുക നശിപ്പിക്കും എന്ന് കരുതി സിമി ഈ രൂപ മക്കളുടെ പേരിൽ പോസ്റ്റ് ഓഫീസിൽ സുകന്യ അക്കൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്നു.

ഇതിന്റെ രേഖകൾ കാട്ടിയതോടെ പോലീസിന് കാര്യം മനസ്സിലായി. ഇതേ തുടർന്ന് ഇരുവരെയും കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ തനിക്ക് നീതി ലഭിച്ചില്ലെന്നും ഭാര്യയുടെ പേരിൽ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നും ആരോപിച്ച് ഇയാൾ വീണ്ടും സ്റ്റേഷനിലെത്തി.

അക്രമാസക്തനായ ധർമ്മദാസ് ഇതിനിടെ പോലീസ് സ്റ്റേഷനു മുന്നിൽ കിടന്ന ജീപ്പുകളുടെ ചില്ല് കളമാന്തി ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പോലീസുകാർ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ധർമ്മദാസിനെ പിടികൂടി.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

Related Articles

Popular Categories

spot_imgspot_img