മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം ആളുകൾ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.(Jaundice for those who attended the wedding in malappuram)
കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ തുടരുന്നത്. പഞ്ചായത്തിലുളള നിരവധിപേർക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ചികിത്സ തേടിയവരിൽ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകൻ അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മാസങ്ങൾക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് സമാനമായ രീതിയിൽ രോഗങ്ങൾ കണ്ടിരുന്നു.
Read Also: കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്ത്തകന് പിടിയില്‍
Read Also: ഇനി സഞ്ജു ഇന്ത്യയിൽ വാഹനം ഓടിക്കില്ല; ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്