web analytics

പറഞ്ഞ സമയം കഴിഞ്ഞിട്ടും ചടങ്ങ് തുടങ്ങിയില്ല; സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് ജി സുധാകരൻ പിണങ്ങിപ്പോയി

ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്ന് സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് പിണങ്ങിപ്പോയി ജി സുധാകരൻ. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോൾ സംഘാടകനെ വിളിച്ച് കാര്യം തിരക്കി. എന്നിട്ടും പരിപാടി തുടങ്ങാൻ വൈകിയതോടെ അദ്ദേഹം ദേഷ്യപ്പെട്ട് പോവുകയായിരുന്നു.(G Sudhakaran left the memorial program)

ഹരിപ്പാട് എസ് ആൻഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറും സംസ്ഥാന കമ്മിറ്റി അം​ഗം സി ബി ചന്ദ്രബാബു അടക്കമുള്ളവർ എത്താത്തതിനെ തുടർന്നാണ് പരിപാടി തുടങ്ങാൻ വൈകിയത്. പിണങ്ങിപ്പോയ ജി സുധാകരനെ സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

എന്നാല്‍ ചാലുമ്മൂടിൽ മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പോയതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ എം സത്യപാലൻ സ്വാ​ഗത പ്രസംഗത്തിൽ നൽകിയ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img